2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

NMMS പരീക്ഷാ പരിശീലനം

സമീര്‍ സി.പി (ക്രസന്റ് എച്ച്എസ്എസ് , അടയ്ക്കാക്കുണ്ട്)

മെന്റല്‍ എബിലിറ്റി ടെസ്റ്റ് (MAT)

ചങങട പരീക്ഷയിലെ പാര്‍ട്ട് 2 പരീക്ഷയാണ് മെന്റല്‍ എബിലിറ്റി ടെസ്റ്റ് അഥവാ മാറ്റ് എന്നറിയപ്പെടുന്നത്. പരീക്ഷാര്‍ഥികളുടെ മനോയുക്തി പരിശോധിക്കുന്ന ഈ ഭാഗത്തില്‍ 90 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. 90 മിനിട്ടായിരിക്കും പരീക്ഷാ സമയം. ഒരു ചോദ്യത്തിനുത്തരമെഴുതാന്‍ പരമാവധി ഒരു മിനിട്ട് സമയം മാത്രമാണ് കിട്ടുകയെന്നതിനാല്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തങ്ങളുടെ യുക്തി ഉപയോഗിച്ച് ശരിയുത്തരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. തന്നിട്ടുള്ള അക്ഷരശ്രേണി, സംഖ്യാശ്രേണി എന്നിവയിലെ തൊട്ടടുത്തവ കണ്ടെത്തല്‍, ഒറ്റയാനെ കണ്ടെത്തല്‍, സമാനബന്ധം തിരിച്ചറിയല്‍, ദിശാബോധ – സ്ഥാന നിര്‍ണയ പരിശോധനകള്‍, സ്‌പെല്ലിംഗ് ടെസറ്റ്, വ്യക്തി ബന്ധങ്ങള്‍, അടിസ്ഥാന ഗണിത ക്രിയകള്‍, ജൗ്വ്വഹല ഠലേെ, പ്രതിബിംബങ്ങള്‍, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങി മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ പ്രതീക്ഷിക്കാം.

ചില മാതൃകാ ചോദ്യങ്ങള്‍
പരിചയപ്പെടാം

ക ബ്രാക്കറ്റില്‍നിന്ന് അനുയോജ്യമായ
ഉത്തരം തെരഞ്ഞെടുത്ത് പൂരിപ്പിക്കുക

1.    1, 4, 9, 16, 25, 36, ………
    (അ) 47,  (ആ) 39  (ഇ) 52  (ഉ)  49

2.    ഗ, ച, ഞ, ണ, ആ ……
    (അ) ഒ  (ആ)  ഏ  (ഇ)  ദ  (ഉ) ഇ

3.    3, 6, 12, 15, 30, 33, ….
    (അ) 66  (ആ) 36  (ഇ)  60  (ഉ) 39

4.    ഋഗഞ, എഘട, ഏങഠ, ഒചഡ, …….
    (അ)  കഖഗ  (ആ)  ഒഛഝ  (ഇ) കഛഢ  (ഉ) ഏചഡ

കക കൂട്ടത്തില്‍പ്പെടാത്തവയെ കണ്ടെത്തുക

5.    (എ) തിമിംഗലം  (ബി) നക്ഷത്ര മത്സ്യം  (സി) ഡോള്‍ഫിന്‍              (ഡി) സ്രാവ്
6.    (എ) ടെലിവിഷന്‍  (ബി) സിനിമ  (സി) റേഡിയോ (ഡി) നാടകം
7.    (എ) ങഘഗഖ  (ബി) ഢഠഞജ  (സി) ഞജചഘ   (ഡി) ചഘഖഒ
8.    (എ) 112  (ബി) 246)  (സി)  3912  (ഡി)  41621
9.    (എ) കാരറ്റ്  (ബി)  വെണ്ട  (സി) വഴുതന  (ചേമ്പ്)

കകക താഴെ തന്നിരിക്കുന്ന ഖണ്ഡിക വായിച്ച്
10 മുതല്‍ 13 വരെയുള്ള ചോദ്യങ്ങള്‍ക്ക്
ഉത്തരമെഴുതുക.

ഹരിയും ഹമീദും വെള്ള, നീല, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ചെറിയ ബോളുകള്‍ കൊണ്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. ഹരി പറയുന്ന ചില അക്കങ്ങള്‍ക്കനുസരിച്ച് ഹമീദ് ബോളുകള്‍ ഒരു പെട്ടിയില്‍ ഇടുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നു. ഹരി ഒന്ന് എന്നു പറയുമ്പോള്‍ ഹമീദ് ഒരു വെള്ള ബോള്‍ പെട്ടിയിലിടുന്നു. രണ്ട് എന്നു പറയുമ്പോള്‍ നീല ബോളും മൂന്ന് എന്നു പറയുമ്പോള്‍ ചുവപ്പ് ബോളും പെട്ടിയിലിടുന്നു. നാല് എന്നു കേള്‍ക്കുമ്പോള്‍ ഹമീദ് ഒരു വെള്ള ബോളും ഒരു നീല ബോളും പെട്ടിയില്‍നിന്നു പുറത്തെടുക്കുകയും ചെയ്യുന്നു. ഹരി പറഞ്ഞ അക്കങ്ങളുടെ ക്രമം താഴെ പറയും പ്രകാരമാണ്.
    12332142314223314113234

10.    കളി കഴിയുമ്പോള്‍ പെട്ടിക്കകത്ത് എത്ര ബോളുകള്‍ ഉണ്ടായിരിക്കും?
(എ) 8  (ബി) 9  (സി) 10  (ഡി) 11
11.    കളി കഴിയുമ്പോള്‍ പെട്ടിയില്‍ എത്ര നീല ബോളുകള്‍ ഉണ്ടായിരിക്കും?
(എ) 1  (ബി) 2  (സി) 3  (ഡി) 4
12.    കളി കഴിയുമ്പോള്‍ പെട്ടിയില്‍ എത്ര ചുവപ്പ് ബോളുകള്‍ ഉണ്ടായിരിക്കും?
(എ) 7  (ബി)  9  (സി) 11  (ഡി)  13
13.    കളി കഴിയുമ്പോള്‍ പെട്ടിയില്‍ എത്ര വെള്ള ബോളുകള്‍ ഉണ്ടായിരിക്കും?
(എ) 2  (ബി) 5  (സി) 7  (ഡി) 9
14.    ഒരു ക്ലാസിലെ കുട്ടികളില്‍ റാണി മുന്നില്‍നിന്ന് 7 -ാം റാങ്കും പിന്നില്‍ നിന്ന് 28- ാമത്തെ റാങ്കുമായാല്‍ ആ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണമെത്ര?
(എ) 34  (ബി)  35  (സി) 36  (ഡി) 37
15.    ഒരു വരിയുടെ മധ്യത്തില്‍ നില്‍ക്കുന്ന നിങ്ങള്‍ പിന്നില്‍നിന്ന് 15-ാമനാണ്. എങ്കില്‍ ആ വരിയില്‍ എത്ര ആളുകള്‍ ഉണ്ടാവും?
(എ) 30  (ബി) 28  (സി) 29  (ഡി) 31
16.    റഹിം ഒരു പോയിന്റില്‍നിന്നു വടക്കോട്ട് 24 മീറ്റര്‍ നടന്ന ശേഷം വലത്തോട്ടു തിരിഞ്ഞ് 20 മീറ്റര്‍ നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 24 മീറ്റര്‍ നടന്നു. പിന്നെ ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റര്‍ കൂടി നടന്നു. റഹിം ഇപ്പോള്‍ പുറപ്പെട്ട സ്ഥാനത്തുനിന്ന് എന്ത് അകലത്തില്‍ ഏതു ദിശയില്‍ തിരിഞ്ഞു നില്‍ക്കുന്നു?
(എ) 20 മീറ്റര്‍ പടിഞ്ഞാറോട്ട്  (ബി)  15 മീറ്റര്‍ കിഴക്കോട്ട്  (സി) 5 മീറ്റര്‍ കിഴക്കോട്ട്  (ഡി) 25 മീറ്റര്‍ കിഴക്കോട്ട്.
17.    അരുണും ഫിറോസും തങ്ങളുടെ ഓഫീസില്‍നിന്ന് വിപരീത ദിശകളില്‍ യാത്ര ചെയ്യുന്നു. 10 കിലോമീറ്റര്‍ പിന്നിട്ട ശേഷം അരുണ്‍ ഇടത്തോട്ടു തിരിഞ്ഞ് 10 കി.മീ കൂടി യാത്ര ചെയ്യുന്നു. ഫിറോസ് 10 കി.മീ. പിന്നിട്ട ശേഷം വലത്തോട്ട് തിരിഞ്ഞ് വീണ്ടും 10 കി.മീ. യാത്ര ചെയ്യുന്നു. എങ്കില്‍ ഫിറോസും അരുണും തമ്മിലുള്ള അകലം എത്ര?
(എ) 20 കി.മീ  (ബി) 10 കി.മീ  (സി) 5 കി.മീ  (ഡി) 2 പേരും ഒരേ സ്ഥലത്ത് എത്തുന്നു.
18.    ഒരു ക്ലോക്കിലെ സമയം കണ്ണാടിയിലൂടെ കണ്ടപ്പോള്‍ 5.50 ജങ. ആണെങ്കില്‍ യഥാര്‍ഥ സമയം എത്രയായിരിക്കും.?
(അ) 6.50ജങ  (ആ) 6.00 ജങ  (ഇ)  6.10 ജങ  (ഉ)  6.40 ജങ
19.    രാജുവിന്റെ അമ്മ റാണിയുടെ ഭര്‍ത്താവിന് രാജുമായുള്ള ബന്ധം?
(എ) അമ്മാവന്‍  (ബി)  മുത്തച്ഛന്‍  (സി) സഹോദരന്‍  (ഡി) അച്ഛന്‍
20.    1990 ഡിസംബര്‍ 3-ാം തിയതി ഞായറാഴ്ചയെങ്കില്‍ 1991 ജനുവരി 3-ാം തിയതി ഏതു ദിവസമായിരിക്കും?
(എ)  വ്യാഴം  (ബി) ബുധന്‍  (സി)  ചൊവ്വ  (ഡി) വെള്ളി
21.    ഒരു പ്രത്യേക കോഡില്‍ ടകഏചഅഘ എന്നത് ഏകടഘഅച എന്ന് എഴുതുന്നു. അതേ കോഡില്‍ ചഅഠഡഞഋ എന്നത് എങ്ങനെ എഴുതാം?
(അ) ഠഅചഞഡഋ  (ആ) കഅദടഞഏ  (ഇ) ങഅദടഞഏ  (ഉ) ഠഅചഋഞഡ
22.    ആഅഉ എന്നതിനെ 412 എന്ന് കോഡ് ചെയ്യാമെങ്കില്‍ ആകഏ ന്റെ കോഡ് എന്തായിരിക്കും?
(എ) 792  (ബി) 495  (സി) 297  (ഡി)  494
23.    യെന്‍ = ജപ്പാന്‍ എങ്കില്‍ റൂബിള്‍ = …… ?
(എ) ഉത്തരകൊറിയ  (ബി)  ദക്ഷിണ കൊറിയ  (സി) റഷ്യ  (ഡി) ജര്‍മനി
24.    രാഷ്ട്രപതി = ഇന്ത്യ എങ്കില്‍  രാജാവ് = ……..?
(എ) ഇംഗ്ലണ്ട്  (ബി)  ജോര്‍ദ്ദാന്‍  (സി) ചൈന  (ഡി)  ഫ്രാന്‍സ്
25.    വിട്ടുപോയ സംഖ്യ കണ്ടെത്തുക.
      32    23    9
       41    14    27
86    ?    18
    (എ) 36  (ബി) 82  (സി) 68  (ഡി) 92


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News