2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

അച്ചന്‍കോവില്‍- വൈപ്പാര്‍ പദ്ധതിക്കായി ഗൂഡനീക്കം: എന്‍.കെ പ്രേമചന്ദ്രന്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയം മറയാക്കി അച്ചന്‍കോവില്‍- വൈപ്പാര്‍ നദീ സംയോജന പദ്ധതി നടപ്പിലാക്കാന്‍ ഗൂഡനീക്കം നടക്കുന്നതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.

അച്ചന്‍കോവില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേന്ദ്ര ജല കമ്മിഷന്റെ ആവശ്യം പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള അണിയറനീക്കമാണ്.

ജല കമ്മിഷന്‍ കേരള താല്‍പര്യത്തിന് വിരുദ്ധമായി തയ്യാറാക്കുന്ന അംഗീകരിക്കുന്നുണ്ടോ എന്ന് മന്ത്രി മാത്യു.ടി തോമസ് വ്യക്തമാക്കണം. റിപ്പോര്‍ട്ട് പ്രതിപക്ഷത്തിനുള്ള മറുപടിയല്ല. തമിഴ്‌നാട് മുല്ലപ്പെരിയാര്‍ വിഷയത്തിലും അച്ചന്‍കോവില്‍ വൈപ്പാര്‍ നദീസംയോജന പദ്ധതി കേരളത്തിന് നല്‍കുന്ന മറുപടിയാണെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡാം തുറന്നു വിട്ടതിലൂടെ പ്രളയം ഉണ്ടായി എന്ന വസ്തുത മറച്ചുപിടിക്കാന്‍ കേന്ദ്ര റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ഖേരളത്തിനത് വലിയ തിരിച്ചടിയാവും.

പമ്പ-അച്ചന്‍കോവില്‍ നദികളില്‍ 634 മില്യന്‍ കുബിക് മീറ്റര്‍ അധികജലം ഉണ്ടെന്നും അത് വെള്ളമില്ലാത്ത തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദീതടത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി കേന്ദ്ര ജല കമ്മിഷന്‍ തയ്യാറാക്കിയതാണ് സംയോജന പദ്ധതി.

അതിനെതിരായ നിലപാടാണ് കേരളം സ്വീകരിച്ചത്. പമ്പഅച്ചന്‍കോവില്‍വൈപ്പാര്‍ നദീസംയോജന വുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്.

കേന്ദ്ര നിലപാട് എതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തേണ്ട അവസരത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നത്. പ്രതിപക്ഷത്തിന്റെ വാദങ്ങളെ തോല്‍പ്പിക്കാന്‍ കേന്ദ്ര റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നത് സംസ്ഥാന താല്‍പര്യം ബലികഴിക്കലാണ്. ഓരോദിവസവും ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ട് കണക്ക് പുറത്തുവിടണം.

പ്രളയകാലത്ത് പമ്പയിലൂടെ ഒഴുകിയെത്തിയ വെള്ളം ആകെ ജലത്തിന്റെ 30 ശതമാനമാണെന്ന് മന്ത്രി സമ്മതിച്ചു. പമ്പാ നദിയിലേക്ക് നദിക്ക് താങ്ങാനാവാത്ത 1,473 ഘനമീറ്റര്‍ ജലം കൂടി ഡാം തുറന്ന് അതിലൂടെ ഒഴുക്കി. ഇതുതന്നെയാണ് പമ്പയുടെ തീരങ്ങളില്‍ വന്‍ദുരന്തത്തിന് വഴിയൊരുക്കിയത്.

ഡാം തുറന്ന് വിട്ടതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ ഏജന്‍സി അന്വേഷണം നടത്തണം. ഭാവിയില്‍ ഇത്തരം ദുരന്തം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനും അന്വേഷണം ആവശ്യമാണ്. യു.ഡി.എഫാണ് അധികാരത്തിലെങ്കില്‍ മന്ത്രിയുടെ രാജിക്ക് വേണ്ടി എത്ര പ്രക്ഷോഭം ഉയരുമായിരുന്നുവെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.