2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കാനന കാഴ്ചകളുടെ പറുദീസ

#ഫാറൂഖ് എടത്തറ   പതിവുയാത്രയില്‍നിന്നു വ്യത്യസ്തമായി എന്തെങ്കിലും പദ്ധതികളെ കുറിച്ച് ആലോചിച്ചിരിക്കെയാണ് ഒരുമിച്ചുള്ള ഒരു ദിവസത്തെ യാത്ര എന്ന ആശയം മുളപൊട്ടുന്നത്. സമയം ഒത്തുവന്ന ഒരു ഞായറാഴ്ച രാവിലെ 11.30ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ അഞ്ചുപേര്‍ നെല്ലിയാമ്പതി ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഒന്നരയോടെ നെന്മാറയിലെത്തി ഭക്ഷണം കഴിച്ചു. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയുടെ രസം യഥാര്‍ഥത്തില്‍ നെന്മാറയില്‍നിന്നു തുടങ്ങുന്നതാണ്. യാത്രയിലെ കാഴ്ചകള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര രസമുള്ളതാണ്. പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന നെല്ലിയാമ്പതി  … Read more

ആയുധം

#റഫീഖ് പന്നിയങ്കര മഴനൂല്‍പൊട്ടുകള്‍ ജാലകത്തിലൂടെ കാറ്റിനൊപ്പം വന്ന് ബസിനകമൊന്നാകെ കുതിര്‍ത്തു. സീറ്റിലിരിക്കുന്നവരും കമ്പിയില്‍ വവ്വാലുകളായവരും മഴയെക്കുറിച്ച് ചറപറാ പറയുന്നു. വാര്‍ത്താപെട്ടികളിലും മഴക്കെടുതി ചര്‍ച്ചയായി പെയ്യുന്നുണ്ടത്രെ. റോഡില്‍ തളംകെട്ടിയ മഴവെള്ളം പശ്ചാത്തലമാക്കി സെല്‍ഫിക്ക് പോസ് ചെയ്ത് സ്‌കൂള്‍കുട്ടികള്‍. പിന്നെ മഴ ചവിട്ടാതെ ബസില്‍ കയറി തണുത്തുവിറച്ചു കലപില കൂട്ടുന്നു. കുട്ടികളുടെ ബാഗിലും മുടിയിലുമൊക്കെ മഴപ്പൊടി ഒട്ടിപ്പിടിച്ചിട്ടുണ്ട്. ടിക്കറ്റ്.. ടിക്കറ്റെന്നും പറഞ്ഞ് കണ്ടക്ടര്‍ കൂട്ടിലകപ്പെട്ട എലിയെപ്പോലെ പല ദിശയിലേക്കും കൈകള്‍ നീട്ടി. ആളിറങ്ങാനുണ്ട്. മഴയൊച്ചയിലും കണ്ടക്ടര്‍ അതു കേട്ടു. ഒറ്റബെല്ലിന്റെ  … Read more

ഉപകാരങ്ങളുടെ ഉസ്താദ്

#നാലപ്പാടം പത്മനാഭന്‍ കിട്ടുന്ന പണം മുഴുവന്‍ ബാങ്കിലിട്ട് അതിന്റെ പലിശകൊണ്ട് സുഖമായി ജീവിക്കുന്നതിനു പകരം, പണമെല്ലാം പലവിധത്തില്‍ ദാനം ചെയ്ത് കളയുന്ന ഒരാളെ പുതിയ കാലം ഭ്രാന്തനെന്നു വിളിച്ചേക്കാം. അത്തരം പരോപകാരത്തിന്റെ ഉന്മാദം ഒരു ലഹരിയായി കൊണ്ടുനടക്കുന്ന അസാധാരണ വ്യക്തിയാണ് സസ്യഭാരതി ഉസ്താദ് ഹംസ വൈദ്യര്‍ മടിക്കൈ. സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണിട്ടല്ല, ദാരിദ്ര്യത്തിന്റെ നെല്ലിപ്പടി കണ്ടിട്ടാണ് ഹംസവൈദ്യര്‍ക്ക് ‘പരോപകാരമേ പുണ്യം’ എന്ന വെളിപാടുണ്ടാകുന്നത്. തെരുവിലായിരുന്നു ഹംസ വൈദ്യരുടെ ബാല്യകാലം. പിതാവ് പാരമ്പര്യ വൈദ്യനായ സയ്യിദ് ഖാജാ ഉമര്‍ഖാന്‍  … Read more

ജീവിതത്തിന്റെ ലളിതാഖ്യാനം

#ദിവ്യ ജോണ്‍ ജോസ് And by the way, everything in life is writable about if you have the outgoing guts to do it, and the imagination to improvise. The worst enemy to creativity is selfdoubt. സില്‍വിയ പ്ലാത്തിന്റെ വരികളാണിത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും എഴുതാവുന്നതാണ്. അതിനുള്ള ധൈര്യവും ഭാവനയും ഉണ്ടെങ്കില്‍. സ്വയം സംശയാലുവായ ഒരാള്‍ക്ക് അതു സാധ്യവുമല്ലെന്നാണ് സില്‍വിയ പറയുന്നത്. ഏതൊരു ചെറിയ അനുഭവങ്ങളെയും  … Read more

വായന
Sea More

ഫക്കീര്‍

പ്രാചീന കേരളം: മുസ്‌ലിം സഞ്ചാരികളുടെ ദൃഷ്ടിയില്‍

ലിബറല്‍ ഇസ്‌ലാമോഫോബിയ