2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

മുറിവേറ്റവരുടെ ഉയിര്‍പ്പ്

ലൈംഗിക പീഡനവിവാദങ്ങളാല്‍ തിളക്കം കുറഞ്ഞ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങളില്‍ പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും വേറിട്ട ശബ്ദമായാണ് സമാധാനത്തിന്റെ പുരസ്‌കാര ജേതാക്കളെ ലോകം ശ്രവിച്ചത്. സംഘര്‍ഷങ്ങളും യുദ്ധങ്ങളും തകര്‍ത്ത ജനതയ്ക്കു സഹനത്തിലൂടെ പോരാട്ടത്തിന്റെ പുതുവഴികള്‍ തുറന്ന നാദിയ മുറാദും ഡോ. ഡെന്നിസ് മുക്‌വേഗുമായിരുന്നു ഇത്തവണ പുരസ്‌കാര ജേതാക്കള്‍. ആഫ്രിക്കന്‍ രാജ്യമായ കോംഗോ സ്വദേശിയാണ് 63കാരനായ ഡോ. ഡെന്നിസ്. ഇറാഖ് സ്വദേശിയും നിലവില്‍ ജര്‍മനിയില്‍ താമസിക്കുന്നവളുമാണ് 25കാരി നാദിയ മുറാദ്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയിലും യുദ്ധഭൂമിയിലും ലൈംഗിക പീഡനത്തിനിരയാകുന്നവരെ ജീവിതത്തിലേക്കു തിരികെ  … Read more

അവസാനത്തെ പെണ്‍കുട്ടി

”ചില സമയങ്ങളില്‍ ബലാത്സംഗമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.. റേപ്പ് ചെയ്യപ്പെടുക എന്നത് മാത്രമായിരുന്നു ആ ദിവസങ്ങളിലെ എന്റെ ദിനചര്യ..” സമാധാനത്തിനുള്ള നൊബേല്‍ സ്വന്തമാക്കിയ യസീദി ആക്ടിവിസ്റ്റ് നാദിയ മുറാദിന്റെ ഓര്‍മക്കുറിപ്പിലാണ് കൗമാരക്കാരിയായ ഒരു ഗ്രാമീണപ്പെണ്‍കൊടി താണ്ടിയ ദുരിതപര്‍വത്തിന്റെ ദയനീയചിത്രം ഇത്തരത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്-‘അവസാനത്തെ പെണ്‍കുട്ടി’ എന്ന പേരില്‍. ശാരീരികവും മാനസികവുമായ ആഘാതങ്ങളും ട്രോമകളും അതിക്രൂരമായ ജീവിതയാഥാര്‍ഥ്യങ്ങളും ആത്മഹത്യയിലേക്കോ ചിത്തഭ്രമത്തിലേക്കോ എത്തിക്കുമായിരുന്ന ഈ കൗമാരക്കാരിയെ, നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം അതൊക്കെ അതിജീവിച്ച്, അവയെക്കുറിച്ചു ലോകത്തോട് വിളിച്ചുപറയാന്‍ വിധി പരുവപ്പെടുത്തുകയായിരുന്നു. അപസര്‍പക കഥകള്‍ പോലും  … Read more

ഇന്ത്യയുടെ നിഴല്‍ചിത്രം

കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടന്ന ആതിര ഷില്‍ജിത്തിന്റെ ചിത്രപ്രദര്‍ശനത്തില്‍ ആസ്വാദകരെ പെട്ടെന്ന് ആകര്‍ഷിക്കുന്ന പാഡി ഫീല്‍ഡ് അഥവാ കൃഷിയിടം എന്ന വിഭാഗത്തെ വിഖ്യാത സ്പാനിഷ് എഴുത്തുകാരന്‍ പെട്രോ കാല്‍ഡ്രോന്‍ ബാഴ്‌സയുടെ ഈ വാചകത്തിലൂടെയാണു വിവരിച്ചിരിക്കുന്നത്. ‘പ്രതിബിംബ’ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ തെക്കു മുതല്‍ വടക്കുവരെയുള്ള സംസ്ഥാനങ്ങളെ ഇരുപതോളം ചിത്രങ്ങളില്‍ വരച്ചിടാനുള്ള ശ്രമമാണു ചിത്രകാരി നടത്തിയിരിക്കുന്നത്. നമ്മുടെ കാഴ്ചയുടെ പ്രതിബിംബമാണ് ഓരോ കലാസൃഷ്ടിയുമെന്ന സന്ദേശമാണ് ഓരോ ചിത്രവും ആസ്വാദകരോടു പറയുന്നത്. രാജ്യത്തെ ഓരോ നാടുകളും  … Read more

പാര്‍ട്ടി മെമ്പര്‍ഷിപ്പില്ലാത്ത ചിന്തകള്‍

    മൂന്നു ദശകക്കാലത്തിനിടയില്‍ ടി.എന്‍ ജോയ് എഴുതിയ ദാര്‍ശനികവും രാഷ്ട്രീയവുമായ കുറിപ്പുകളാണ് ഈ പുസ്തകത്തില്‍. കാലാനുക്രമികമായ ഒരു ചേര്‍ത്തുവയ്പ്പല്ല, തോന്നുംപടിയുള്ള അഴിച്ചുവയ്ക്കലാണു നടത്തിയിട്ടുള്ളത്. കുറിപ്പുകള്‍ എന്നു പറഞ്ഞെങ്കിലും എഴുത്തുരൂപം സംബന്ധിച്ചു ചില ശാഠ്യങ്ങള്‍ എഴുത്തുകാരനുണ്ട്. ഏതെങ്കിലും അംഗീകൃത രൂപത്തില്‍ (ലേഖനം, പ്രബന്ധം, പഠനം) ഒതുങ്ങിനില്‍ക്കാന്‍ അവ വിസമ്മതിക്കുന്നു. തന്റെ സ്വപ്നം തന്നെ ‘പേജുകള്‍ കുറഞ്ഞുകുറുകിയ, ഒരധ്യായം മാത്രമുള്ള സമഗ്രശില്‍പമാവണം പുസ്തകവും ജീവിതവും’ എന്നതാണെന്ന് ഒരിടത്തു പറയുന്നുണ്ട്. സോവിയറ്റ് പതനത്തിനും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനും ശേഷം എഴുതിയ  … Read more

വായന
Sea More

യൂറോപ്പ്‌യാത്ര

മാങ്കോസ്റ്റിന്‍ മുറ്റത്തെ സുല്‍ത്താന്‍

മുത്തുനബി കഥകള്‍ കുട്ടികള്‍ക്ക്