2018 May 16 Wednesday
വിട്ടുവീഴ്ച നല്ലൊരു കുടയായി ഉപയോഗിക്കാമെങ്കിലും ഒരു മേല്‍ക്കൂരയെന്ന നിലയില്‍ അതത്ര ഭദ്രമല്ല. അതൊരു താല്‍ക്കാലിക സംവിധാനമാണ്.
ഡോസ് റസ്സല്‍ ലവല്‍

നിയമസഭാ സമ്മേളനം ജൂണ്‍ നാലുമുതല്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂണ്‍ നാലു മുതല്‍ 21 വരെ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പതിനാലാം നിയമസഭയുടെ പതിനൊന്നാം സമ്മേളനമാണിത്.
ഓര്‍ഡിനന്‍സുകള്‍ക്കു പകരമായുള്ള ബില്ലുകള്‍ പാസാക്കുന്നതിനാണ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. 19 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ സഭ പരിഗണിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.