2019 April 24 Wednesday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

നിസാന്‍ മോഡലുകള്‍ക്ക് ജനുവരി മുതല്‍ വില ഉയരും

 

കൊച്ചി: വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഗ്രൂപ്പ് ഒഫ് ഇന്ത്യ തങ്ങളുടെ നിസാന്‍, ഡാറ്റ്‌സണ്‍ മോഡലുകളുടെ വില ഉയര്‍ത്തി.

ജനുവരി ഒന്നു മുതല്‍ കാറുകളുടെ വിലയില്‍ 15,000 രൂപയുടെ വര്‍ധനയുണ്ടാകും. നിര്‍മാണ ചെലവിലുണ്ടായ വര്‍ധനയാണ് വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരാക്കിയതെന്ന് നിസാന്‍ മോട്ടോര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജെറോം സൈഗോട്ട് പറഞ്ഞു.

വില വര്‍ധന നിര്‍മാണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.