2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

നാല് മെഗാ ബാങ്ക് ലയനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

 

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയിപ്പിക്കല്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നാല് ലയനങ്ങളാണ് നടത്തിയത്.പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. 2017ല്‍ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നെങ്കില്‍ ഇനി മുതല്‍ രാജ്യത്ത് ആകെ 12 പൊതുമേഖലാ ബാങ്കുകളേയുള്ളൂ. .കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ ലയിച്ചാല്‍ അത് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കാകും. ഇന്ത്യന്‍ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിച്ചാല്‍ അത് രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുമായിയി മാറും.

രാജ്യത്തെ വായ്പ ലഭ്യത കൂട്ടാനുളള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചു. എട്ട് പൊതുമേഖല ബാങ്കുകളുടെ വായ്പാ പലിശ നിരക്കുകളെ റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുകളോട് ബന്ധിപ്പിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതോടെ ബാങ്ക് വായ്പകളുടെ പലിശ നിര്‍ണയം സുതാര്യമാകും.

നേരത്തെ എസ്.ബി.ഐയില്‍ അസോസിയേറ്റഡ് ബാങ്കുകളെ ലയിപ്പിച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയില്‍ ദേനാബാങ്കിനെയും വിജയാബാങ്കിനെയും ലയിപ്പിച്ചു.

ലയനം 1

പഞ്ചാബ് നാഷണല്‍ ബാങ്ക്
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്
യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

ലയനം 2

കാനറ ബാങ്ക്
സിന്‍ഡിക്കേറ്റ് ബാങ്ക്

ലയനം 3

യൂനിയന്‍ ബാങ്ക്
കോര്‍പ്പറേഷന്‍ ബാങ്ക്ട
ആന്ധ്ര ബാങ്ക്

ലയനം 4

ഇന്ത്യന്‍ ബാങ്ക്
അലഹബാദ് ബാങ്ക്


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.