2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പഞ്ചാബ് ബാങ്ക് തട്ടിപ്പ്: നീരവ് മോദിക്ക് നാലാം തവണയും ജാമ്യം നിഷേധിച്ചു

 

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി മുങ്ങി ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതു നാലാമത്തെ പ്രാവശ്യമാണ് നീരവ് മോദി ജാമ്യത്തിന് ശ്രമിക്കുന്നത്.

ഇന്ത്യയ്ക്കു വിട്ടുനല്‍കണമെന്ന കേസില്‍ നീരവ് മോദി ഇടപെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. കുറ്റവാളികള്‍ തിങ്ങിനിറഞ്ഞ വാന്‍ഡ്‌സവര്‍ത്ത് ജയിലില്‍ കഴിയുന്നതടക്കം നിരവധി പ്രശ്‌നങ്ങള്‍ മോദിയുടെ വക്കീല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കുവേണ്ടി ഹാജരായ ക്രൗണ്‍പ്രോസിക്യൂഷന്‍ സര്‍വീസ് ഇതിനെ ശക്തമായി എതിര്‍ത്തു. ക്രമക്കേടുകള്‍ കാണിക്കാനിടയുണ്ടെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമം നടത്തുമെന്നും വിലയിരുത്തിയാണ് ജഡ്ജി ഇന്‍ഗ്രിഡ് സിംപല്‍ ജാമ്യം നിഷേധിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News