2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

നിപ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം

  • ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് നിയന്ത്രിക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ ഒഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യും. സാധാരണ പ്രസവത്തിന് എത്തുന്നവരെ അഡ്മിറ്റ് ചെയ്യില്ല. നിപ വൈറസ് ബാധിച്ച രോഗികള്‍ ചികിത്സയിലുള്ള സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി.

ആശുപത്രിയിലെ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് നിയന്ത്രിക്കും. അത്യാവശ്യ മെഡിക്കല്‍ ലീവുകള്‍ മാത്രമേ അനുവദിക്കൂ. ജീവനക്കാര്‍ പ്രോട്ടോകള്‍ പ്രകാരമുള്ള വസ്ത്രം ധരിക്കണമെന്ന അടിയന്തരനിര്‍ദേശവും നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.