2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

നിപയെ പ്രതിരോധിക്കാന്‍ സ്ഥിരം ജാഗ്രതാ സംവിധാനം വേണമെന്ന് കേന്ദ്രം: ശക്തമായ നടപടിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നിപയെ പ്രതിരോധിക്കാന്‍ കേരളത്തില്‍ സ്ഥിരം ജാഗ്രതാ സംവിധാനം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വേണ്ടി ഡപ്യൂട്ടി സെക്രട്ടറി ടി.ശശിയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയത്.
കത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു. രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണ നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റ നിര്‍ദേശം. നിപ വൈറസ് പടര്‍ത്തുന്ന പഴം തീനി വവ്വാലുകള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ മൃഗസംരക്ഷണവകുപ്പിന്റേയും വന്യജീവി വിഭാഗത്തിന്റേയും സഹായത്തോടെ കണ്ടെത്തണം. ഇവയെ തുടര്‍ച്ചയായി നിരീക്ഷിക്കണം. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യണമെന്നും കത്തില്‍ പറയുന്നു. മസ്തിഷ്‌ക ജ്വരം ഉള്‍പ്പടെ നിപയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള രോഗാവസ്ഥകളെ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും നിര്‍ദേശമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.