2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ആ അജ്ഞാത പ്രതി ഞാനല്ല, ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കും’: ഫൈസല്‍ ഫരീദ്

 

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന മൂന്നാമത്തെ അജ്ഞാത പ്രതിയെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ഫൈസല്‍ ഫരീദ്. ചിത്രം തന്റേത് തന്നെയെന്നും കേസിലെ പ്രതി താനല്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയുടെ പേര് മാത്രമാണ് എന്‍.ഐ.എ പുറത്തുവിട്ടിരിക്കുന്നത്. ഫസല്‍ ഫരീദ് എന്ന പേരല്ലാത്ത മറ്റു വിവരങ്ങളൊന്നുമില്ല. അജ്ഞാത പ്രതിയെന്നാണ് എന്‍.ഐ.എ തന്നെ വിശേഷിപ്പിക്കുന്നത്. ഇതിനിടയിലാണ് ഫൈസല്‍ ഫരീദിന്റെ ചിത്രമെടുത്ത് പലരും പ്രചരിപ്പിക്കുന്നത്. ചില മാധ്യമങ്ങള്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.