2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

ഡീസല്‍ വാഹനങ്ങളുടെ നിരോധനം നീക്കില്ലെന്ന് ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിസമ്മതിച്ചു. നിരോധന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി. 24 പെട്രോള്‍ വാഹനങ്ങളും 40 സി.എന്‍ജി വാഹനങ്ങളുമുണ്ടാക്കുന്നത്ര മലിനീകരണമാണ് ഒരു ഡീസല്‍ വാഹനമുണ്ടാക്കുന്നതെന്നാണ് ട്രൈബ്യൂണല്‍ നല്‍കുന്ന വിശദീകരണം.

അതേസമയം, നഗരത്തിലെ വായു മലിനീകരണത്തിന്റെ പ്രധാന കാരണം ഡീസല്‍ വാഹനങ്ങളാണെന്ന് തെളിയിക്കാനാവില്ലെന്നാണ് കേന്ദ്രം പറയുന്നത്. മാത്രമല്ല വാഹനങ്ങളിലെ ഡീസല്‍ ടെക്‌നോളജി ഇപ്പോള്‍ മികച്ചതാണെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.