2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

അടുത്ത 50 വര്‍ഷത്തേക്ക് ബി.ജെ.പി ഭരിക്കും എന്നത് അഹങ്കാരം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയിക്കുന്നതോടെ അടുത്ത 50 വര്‍ഷത്തേക്ക് ബി.ജെ.പി തന്നെ ഭരണത്തിലുണ്ടാവും എന്ന പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദത്തിനെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചു.

കോണ്‍ഗ്രസിലെ പല ഉന്നത നേതാക്കളും അമിത് ഷായുടെ വാദത്തെ വെറും അഹങ്കാരം എന്നാണ് വിളിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ ദേശീയ കാര്യനിര്‍വാഹകസമിതി യോഗത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ്, മോദിയുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായി 2019 തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്നും അടുത്ത 50 വര്‍ഷത്തേക്ക് പാര്‍ട്ടിയെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും പറഞ്ഞത്.

പ്രധാന എതിര്‍കഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉദ്ദേശിച്ചുകൊണ്ട്, 1947 മുതല്‍ 1967 വരെ അവര്‍ ഭരിച്ചു ഇനി ബി.ജെ.പിയുടെ ഊഴമാണെന്നും ഷാ പറയുകയുണ്ടായി.

അമിത് ഷായുടെ ഈ പ്രസ്താവനയെ പലരും വിര്‍ശിക്കുമ്പോള്‍, നേര്‍വഴിയിലുടെ മറ്റു പാര്‍ട്ടികള്‍ക്ക് ഭരണത്തില്‍ വരാന്‍ പറ്റാത്തവിധം ബി.ജെ.പി നിയമഘടനയെ തിരുത്തിയെഴുതും എന്നാതാണോ അമിത് ഷാ ഉദ്ദേശിച്ചത് എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ചോദിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.