2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ന്യൂസിലാന്റിലെ മസ്ജിദാക്രമണം; ബഹ്‌റൈന്‍ അഗാധ ദുഃഖം രേഖപ്പെടുത്തി

ഉബൈദുല്ല റഹ്മാനി

മനാമ: ന്യൂസിലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബഹ്‌റൈന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഇരകളായവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായി ബഹ്‌റൈന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഭീകരതക്കെതിരെ പോരാടാനും രാജ്യത്ത് താമസിക്കുന്നവരുടെ സുരക്ഷക്കും ജീവനും സംരക്ഷണം നല്‍കാനുമുള്ള ന്യൂസിലാന്റിന്റെ എല്ലാശ്രമങ്ങള്‍ക്കും ബഹ്‌റൈന്‍ പിന്തുണയും പ്രഖ്യാപിച്ചു. ഭീകരത എല്ലാ മതതത്വങ്ങള്‍ക്കും മാനവിക മൂല്യങ്ങള്‍ക്കും എതിരാണന്നും പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് ന്യൂസിലാന്റിലെ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേ ഭീകരാക്രമണമുണ്ടായത്. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള പള്ളികളിലാണു സംഭവം. സംഭവത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിവിധ അറബ് രാഷ്ട്രങ്ങളും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.