2018 June 19 Tuesday
ജീവതം അത്ര കഠിനവും ദുഖഭരിതവുമായിരിക്കെ എഴുതപ്പെടുന്ന വാക്കുകള്‍ കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്ക് ചേര്‍ത്തുപിടിക്കുക.
-കാഫ്ക

അന്‍വര്‍ എംഎല്‍എയുടെ ജലസംഭരണി വറ്റിക്കല്‍, ഗണേഷ് കുമാറിന്റെ നിരപരാധിത്വം, പൊലിസിലെ അടിമപ്പണി- വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

  1.  കക്കാടംപൊയിലിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിലെ ജലസംഭരണികള്‍ വറ്റിക്കാന്‍ ഉത്തരവ്-more
  2. അഞ്ചലില്‍ യുവാവിനെ മാതാവിനു മുന്നില്‍വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ-more
  3. പൊലിസിലെ ദാസ്യപ്പണിയ്ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല-more
  4. പൊലിസുകാരുടെ പണി ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിയെ കുളിപ്പിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍-more
  5. മുഖ്യമന്ത്രിക്കു നേരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായരെ (56) ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു-more
  6. റമദാന്‍ പ്രമാണിച്ച് കശ്മീര്‍ അതിര്‍ത്തിയില്‍ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ നീട്ടാന്‍ കഴിയില്ലെന്ന കേന്ദ്ര തീരുമാനത്തില്‍ പി.ഡി.പിക്ക് എതിര്‍പ്പ്-more
  7. എ.ടി.എമ്മിനുള്ളില്‍ നുഴഞ്ഞ് കയറി ചുണ്ടെനെലികള്‍ 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍ കരണ്ടു. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് വിചിത്രമായ സംഭവം നടന്നത്-more
  8. പാര്‍ട്ടി അധ്യക്ഷന്റെ 48ാം പിറന്നാള്‍ ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ ശേഷമുള്ള രാഹുലിന്‍െ ആദ്യ പിറന്നാളാണിത്-more
  9. ഭീകരവാദവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുമായി ബന്ധമുള്ളവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെ ആര്‍.എസു.എസുമായി ബന്ധമുള്ളയാളായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി-more
  10. റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന സഊദി ഫുട്‌ബോള്‍ സഞ്ചരിച്ച വിമാനത്തിന് ആകാശത്ത് വെച്ച് തീ പിടിച്ചു. എന്നാല്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും കളിക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു-more

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.