2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ക്രിസ്റ്റ്ചര്‍ച്ച് പള്ളി വെടിവയ്പ്പ്: വീഡിയോ ഷെയര്‍ ചെയ്തയാള്‍ക്ക് ജയില്‍ശിക്ഷ

 

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രിസ്റ്റ്ചര്‍ച്ചില്‍ കൂട്ട വെടിവയ്പ്പ് നടത്തിയ സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തയാള്‍ക്ക് ജയില്‍ശിക്ഷ. ഫിലിപ്പ് ആര്‍പ്‌സ് എന്ന 44 കാരന്‍ ബിസിനസുകാരനാണ് രണ്ടു വര്‍ഷത്തിനടുത്ത് ജയില്‍ശിക്ഷ വിധിച്ചത്.

മാര്‍ച്ച് 15ന് ജുമുഅ നിസ്‌കാരത്തിനിടെ നടത്തിയ വെടിവയ്പ്പില്‍ 51 മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്കില്‍ ലൈവ് ഇട്ടാണ് ഓസ്‌ട്രേലിയന്‍ ഭീകരന്‍ പള്ളിയില്‍ കയറി വെടിയുതിര്‍ത്തത്.

കുറ്റകരമായി വീഡിയോ പങ്കുവച്ചിരുന്നെന്ന് ഇദ്ദേഹം നേരത്തെ സമ്മതിച്ചിരുന്നു. ന്യൂസിലന്‍ഡിലെ നിയമപ്രകാരം കൂട്ടക്കൊലയുടെ വിഡിയോകള്‍ പങ്കുവയ്ക്കുന്നത് 14 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News