2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

വെടിവയ്പ്പ് യൂട്യൂബില്‍ ലൈവായി നല്‍കി: പള്ളിയില്‍ നടന്ന ഭീകരവെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്

 

വെല്ലിങ്ടണ്‍: ന്യൂസിലാന്റിലെ ക്രിസ്റ്റ്ചര്‍ച്ചിലുള്ള മുസ്‌ലിം പള്ളിയില്‍ അക്രമി വെടിയുതിര്‍ത്തത് യൂട്യൂബില്‍ ലൈവിട്ട്. പള്ളിയിലുള്ളവരെല്ലാം താഴെ വീണിട്ടും വീണ്ടും വീണ്ടും വെടിയുതിര്‍ക്കുന്ന ഭീകരദൃശ്യം ഞെട്ടലുളവാക്കുന്നതാണ്.

കാറിനുള്ളില്‍ നിന്നു തന്നെ ഇയാള്‍ ലൈവ് നല്‍കാന്‍ തുടങ്ങിയിരുന്നു. പിന്നീട് കാറിന്റെ ഡിക്കി തുറന്ന് തന്റെ കയ്യിലുള്ള ആയുധങ്ങളെപ്പറ്റിയും വിശദീകരിക്കുന്നുണ്ട്. അതുകഴിഞ്ഞാണ് പള്ളിക്കകത്തേക്ക് കയറുന്നത്.

കാര്‍ നിര്‍ത്തിയിട്ട് ഇറങ്ങുകയും പിന്നീട് പള്ളിയില്‍ കയറി തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതെല്ലാം ലൈവായി നല്‍കി.

ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ന്യൂസിലാന്റ് പൊലിസ്. ഷെയര്‍ ചെയ്ത അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

 

ജുമുഅ നടക്കുന്നതിനിടെയാണ് രണ്ടു പള്ളികളില്‍ വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഒരു സ്ത്രീയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിന്‍റെ ആദ്യ ദൃശ്യങ്ങള്‍ 9 ന്യൂസ് വാർത്തയില്‍ നല്‍കിയിട്ടുണ്ട്. അതിന്‍റെ വീഡിയോ- 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.