2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ന്യൂസിലന്‍ഡ് വെടിവെപ്പ്; ഐ.എസ് ക്രൂരതകളുണ്ടാക്കുന്ന ദുഷ്ഫലം, വര്‍ഗീയ വിഷം ചീറ്റി ‘ നവോത്ഥാന നായകന്‍’ സി.പി സുഗതന്‍

തിരുവനന്തപുരം: ന്യൂസിലന്‍ഡ് ഭീകരാക്രമണ പശ്ചാത്തലത്തിലും വര്‍ഗീയ വിഷം ചീറ്റി ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്‍. ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്നാണ് സുഗതന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. അതു പ്രകൃതി നിയമമാണെന്നും അദ്ദേഹം പറയുന്നു. ഐ.എസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണങ്ങളുടെ പരിണിതഫലമാണ് ഇപ്പോള്‍ മുസ്‌ലിം സമൂഹത്തിനു നേരയുണ്ടായ ഈ ആക്രമണമെന്നാണ് ‘സി.പി.എമ്മിന്റെ നവോത്ഥാന നായകന്‍’ കൂടിയായ സി.പി സുഗതന്‍ പറഞ്ഞുവെക്കുന്നത്.

ഹാദിയ വിഷയത്തിലും വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇയാളെ സര്‍ക്കാരിന്റെ നവോത്ഥാന മതിലിന് മുന്നില്‍ നിര്‍ത്തിയതില്‍ സംസ്ഥാനമാകെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നുവന്നിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.