2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അവസാന ഏകദിന മത്സരങ്ങളിലേക്ക് ജിമ്മി നീഷമിനേയും ട്ടോഡ് ആസ്‌ലിനെയും തിരിച്ചുവിളിച്ച് ന്യൂസിലാന്‍ഡ്

മൗണ്ട് മൗന്‍ഗിനി: ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന്, അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഓള്‍ റൗണ്ടര്‍ ജിമ്മി നീഷമിനെയും ലെഗ് സ്പിന്നര്‍ ട്ടോഡ് ആസ്‌ലിനെയും ടീമിലേക്ക് തിരിച്ചുവിളിച്ച് ന്യൂസിലാന്‍ഡ്. തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്.

മൂന്നാമത്തെ മത്സരത്തില്‍ ഏഴ് വിക്കറ്റിനു വിജയിച്ച ഇന്ത്യ 3-0 ത്തിന് പരമ്പര സ്വന്തമാക്കിയിരുന്നു.

നീഷമിനെ ഓള്‍റൗണ്ടര്‍ ഡൗഗ് ബ്രെയ്‌സ്‌വെല്ലിനു പകരമായും ട്ടോഡ് ആസ്‌ലെയെ ലെഗ് സ്പിന്നര്‍ ഇഷ് സോദിക്ക് പകരവുമായായിരിക്കും ടീമിലുള്‍പ്പെടുത്തുക. വാലറ്റത്ത് റണ്‍സടിച്ചെടുക്കാന്‍ കഴിയുന്ന താരമായ ആസ്‌ലെ കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്ന് മുക്തനായാണ് തിരിച്ചുവരുന്നത്.

നേരത്തെ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ചവച്ച നീഷമിനെ പേശീവലിവിനെ തുടര്‍ന്ന് ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു.

ഇരുവരുടെയും തിരിച്ചുവരവ് ടീമിന് ഊര്‍ജ്ജം നല്‍കുമെന്ന് ടീം സെലക്ടര്‍ ഗാവിന്‍ ലാര്‍സെന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News