2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇസ്‌ലാമോഫോബിക് പരാമര്‍ശം: ന്യൂസിലന്റില്‍ ഇന്ത്യന്‍ നേതാവിനെതിരെ നടപടി

 

വെല്ലിങ്ടണ്‍: ഇസ്‌ലാമോഫോബിക് പരാമര്‍ശം നടത്തിയ കിവി- ഇന്ത്യന്‍ നേതാവ് കാന്‍ടിലാല്‍ ഭാഗഭായിയെ വെല്ലിങ്ടണ്‍ ജസ്റ്റിസ് ഓഫ് പീസ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. സാമൂഹ്യമാധ്യമങ്ങളില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനാല്‍ നടപടി. ഇസ്‌ലാമോഫോബിക് പരാമര്‍ശങ്ങള്‍ക്കെതിരെ അറബ് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തിയതിനു പിന്നാലെയാണ് ന്യൂസിലന്റിന്റെയും നടപടി.

ന്യൂസിലന്റിലെ ഉന്നതമായ അസോസിയേഷനാണ് വെല്ലിങ്ടണ്‍ ജസ്റ്റിസ് ഓഫ് പീസ്. കാന്‍ടിലാലിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി നീതി മന്ത്രാലയത്തോട് ഇദ്ദേഹത്തെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.

അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ തങ്ങള്‍ മാപ്പ് പറയുകയാണെന്നും അതിന്റെ പരിണിതഫലം അദ്ദേഹം അനുഭവിക്കുമെന്നും അതിനു വേണ്ട നടപടിയിലാണെന്നും പീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആന്‍ ക്ലാര്‍ക്ക് പറഞ്ഞു.

2004 ല്‍ ക്യൂന്‍ സര്‍വീസ് മെഡല്‍, 2005 ല്‍ പ്രൈഡ് ഇന്ത്യന്‍ അവാര്‍ഡ് തുടങ്ങിയ നേടിയ ആളാണ് കാന്‍ടിലാല്‍. ഓഖ്‌ലാന്റ് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും വെല്ലിങ്ടണ്‍ ഇന്ത്യന്‍ അസോസിയേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു ഇയാള്‍.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.