2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

പുതിയ ബന്ധം തകരുമെന്ന ഭയത്തില്‍ മുന്‍ കാമുകനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; യുവതിയും യുവാവും അറസ്റ്റില്‍

റെയ്ഗണ്ട്: യുവാവിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ യുവതിയെ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ യുവതിയും കാമുകനും സുഹൃത്തും ഉള്‍പ്പെടും. നന്ദു കലേക്കര്‍ (26) എന്ന യുവാവിന്റെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

യുവാവിനെ കാണാനില്ലെന്ന് പരാതി പോലിസ് ലഭിച്ചിരുന്നു. പിന്നീട് കൊല്ലപ്പെട്ട നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാമുകിയായ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവരുന്നത്.

കൊല്ലപ്പെട്ട യുവാവിന്റെ കാമുകിയായ നിഷ വിര്‍ലേയും കാമുകന്‍ അനില്‍ റാവുത്തിനെയും സഹായിയും സുഹൃത്തുമായ മഹേഷ് ബിവാരെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ മൂന്നു പേരും ചേര്‍ന്നാണ് നന്ദു കലേക്കറിനെ കൊന്നതെന്ന് പോലിസിനോട് ഇവര്‍ പറഞ്ഞു.

താനും അനില്‍ റാവുത്തും തമ്മില്‍ പ്രേമമായതോടെ നന്ദുവിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നന്ദുവിനെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം മൃതദേഹം റെയില്‍വേട്രാക്കില്‍ തള്ളുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.