2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ആര്‍.ബി.ഐയുടെ പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചു. ധനകാര്യ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഇദ്ദേഹം മുന്‍ കേന്ദ്രധനകാര്യ സെക്രട്ടറിയായിരുന്നു. 1980ലെ ഐ.എ.എസ് ബാച്ചുകാരനാണ് ശക്തികാന്തദാസ്. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ച സ്ഥാനത്തേക്കാണ് ശക്തികാന്ത ദാസ് തെരഞ്ഞെടുക്കപ്പെട്ടത്.

കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഊര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രാജിവച്ചത്. 2019 സെപ്തംബറില്‍ വരെ കാലാവധിയുണ്ടായിരുന്നു ഊര്‍ജിത് പട്ടേലിന്.

കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും ഏറെനാളായി കടുത്ത വിയോജിപ്പിലായിരുന്നു. എതിര്‍പ്പ് രൂക്ഷമായതോടെ ഉര്‍ജിത് പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു. നോട്ട് നിരോധനം, റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉര്‍ജിത് പട്ടേലിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഉര്‍ജിത് പട്ടേലിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.