2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഉടച്ചുവാര്‍ക്കല്‍: യൂനിവേഴ്‌സിറ്റി കോളജിന് പുതിയ പ്രിന്‍സിപ്പാള്‍

 

തിരുവനന്തപുരം: എസ്.എഫ്.ഐ സംഘര്‍ഷം നടന്ന യൂനിവേഴ്‌സിറ്റി കോളജിലെ പ്രിന്‍സിപ്പാളിനെ മാറ്റി. പുതിയ പ്രിന്‍സിപ്പാളായി ഡോ. സി.സി ബാബുവിനെ നിമയിച്ചു.

തൃശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പാളാണ് നിലവില്‍ സി.സി ബാബു.

സംഘര്‍ഷമുണ്ടായതിനു പിന്നാലെ പ്രിന്‍സിപ്പാളെടുത്ത നിലപാടും പ്രതികരണവും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട കോളജ് തിങ്കളാഴ്ച തുറക്കും. രണ്ടു ദിവസത്തേക്കു കൂടി അവധി നീട്ടി നല്‍കിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.