2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സുപ്രിം കോടതിയില്‍ പുതിയ ജഡ്ജിമാര്‍; നാല് പേരുടെ നിയമനത്തിന് അംഗീകാരം

ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ പുതിയ നാല് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം, ചണ്ഡീഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്.

ഇവരെ ജഡ്ജിമാരായി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇനി രാഷ്ട്രപതിയുടെ വിജ്ഞാപനം കൂടി ഇറങ്ങേണ്ടതുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഖൊഗോയി, ജസ്റ്റിസുമാരായ ബോബ്‌ഡെ, രമണ, അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍ എന്നിവരടങ്ങിയതാണ് ഇവരെ നാമനിര്‍ദ്ദേശം നടത്തിയ കൊളീജിയം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.