2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

പുതിയ ഫീച്ചേഴ്‌സുമായി ട്വിറ്റര്‍

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഫീച്ചേഴ്‌സുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ട്വിറ്റര്‍. ട്വിറ്ററിന്റെ ചീഫായ ജാക്ക് ഡോര്‍സിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തത്. രണ്ട് തരത്തിലുള്ള ഫീച്ചേഴ്‌സ് പുറത്തിറക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസെന്‍സ്, ത്രെഡിങ് എന്നിവയാണ് അവ. നമ്മള്‍ ഫോളോ ചെയ്യുന്നവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസിന്റെ സൂചികയെന്നപോലെ പ്രസന്‍സ് ഉപകാരപെടും. അതൊടൊപ്പം തന്നെ ത്രെഡിങ്ങിലൂടെ ട്വിറ്റുകളിലുള്ള സംഭാഷണങ്ങളും അതിന്റെ മറുപടികളെല്ലാം എളുപ്പത്തില്‍ വായിക്കാന്‍ സാധിക്കും. ഇപ്പോള്‍ ബീറ്റാമോഡിലാണ് ഫീച്ചേഴ്‌സുള്ളത്. പുതിയ ഫീച്ചേഴ്‌സിനെ കുറിച്ച് കമ്പനി ഉപഭോക്താക്കളോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. എന്നാല്‍ പലരും ഇതിനോട് എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.