2019 October 14 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

നെറ്റ് ജൂലൈ പത്തിന്

യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ (യു.ജി.സി) ഈ വര്‍ഷത്തെ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂലൈ പത്തിനു നടക്കും.

     ഏപ്രില്‍ 12 മുതല്‍ മെയ് 12 വരെയായിരുന്നു ഇതിനായി അപേക്ഷിക്കാനുള്ള സമയം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്, അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത എന്നിവയ്ക്കുള്ള അഖിലേന്ത്യാ പരീക്ഷയാണിത്. രാജ്യത്തെ 88 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുക.
സി.ബി.എസ്.ഇയാണ് പരീക്ഷ നടത്തുന്നത്. മൂന്നു പേപ്പറുകളായാണ് പരീക്ഷ. ഒന്നാം പേപ്പര്‍ രാവിലെ 9.30 മുതല്‍ 10.45 വരെ നടക്കും.

രണ്ടാം പേപ്പര്‍ 11.15നു തുടങ്ങി 12.30ന് അവസാനിക്കും. മൂന്നാം പേപ്പര്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെയാണ്.

ആദ്യ രണ്ടു പേപ്പറുകള്‍ക്ക് നൂറും മൂന്നാം പേപ്പറിന് നൂറ്റിയന്‍പതുമായിരിക്കും ഉയര്‍ന്ന മാര്‍ക്ക്.
ഇക്കണോമിക്‌സ്, പൊളിറ്റികല്‍ സയന്‍സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ഹിസ്റ്ററി, ആന്ത്രപോളജി, കൊമേഴ്‌സ്, എജ്യൂക്കേഷന്‍, സോഷ്യല്‍ വര്‍ക്ക്, ഡിഫന്‍സ് ആന്‍ഡ് സ്്ട്രാറ്റജിക് സ്്റ്റഡീസ്, ഹോം സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പോപ്പുലേഷന്‍ സ്റ്റഡീസ്, ഹിന്ദുസ്ഥാനി മ്യൂസിക് (വോകല്‍, ഇന്‍സ്ട്രുമെന്റല്‍)), മാനേജ്‌മെന്റ്, മൈഥിലി, ബംഗാളി, ഹിന്ദി, കന്നഡ, മലയാളം, ഒഡിയ, പഞ്ചാബി, സാംസ്‌കൃത്, തമിഴ്, തെലുങ്ക്, ഉര്‍ദു, അറബി, ഇംഗ്ലീഷ്, ലിംഗ്വിസ്്റ്റിക്‌സ്, ചൈനീസ്, ഡോഗ്രി, നേപ്പാളി, മണിപ്പൂരി, അസമീസ്, ഗുജറാത്തി, മറാത്തി, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, പേര്‍ഷ്യന്‍, രാജസ്ഥാനി, ജര്‍മന്‍, ജാപ്പനീസ്, അഡള്‍ട്ട് എജ്യൂക്കേഷന്‍, കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍, ആന്‍ഡ്രാഗോഗി, നോണ്‍ ഫോര്‍മല്‍ എജ്യൂക്കേഷന്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍, അറബ് കള്‍ച്ചര്‍ ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ്, ഇന്ത്യന്‍ കള്‍ച്ചര്‍, ലേബര്‍ വെല്‍ഫയര്‍, പേഴ്‌സനല്‍ മാനേജ്‌മെന്റ്,  ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ, ലേബര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ലോ, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബുദ്ധിസ്്റ്റ്, ജൈന, ഗാന്ധിയന്‍ ആന്‍ഡ് പീസ് സ്റ്റഡീസ്, കംപാരറ്റീവ് സ്റ്റഡി ഓഫ് റിലീജ്യന്‍സ്, മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, ഡാന്‍സ്, മ്യൂസിയോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍, ആര്‍കിയോളജി, ക്രിമിനോളജി, ട്രൈബല്‍ ആന്‍ഡ് റീജനല്‍ ലാംഗ്വേജ്, ലിറ്ററേച്ചര്‍, ഫോക് ലിറ്ററേച്ചര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍, സംസ്‌കൃത് ട്രഡീഷനല്‍ സബ്ജക്ട്‌സ്, വിമന്‍ സ്റ്റഡീസ്, വിഷ്വല്‍ ആര്‍ട്‌സ്, ജിയോഗ്രഫി, സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത്, ഫോറന്‍സിക് സയന്‍സ്, പാലി, കശ്മീരി, കൊങ്കണി, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് അപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഇന്റര്‍നാഷനല്‍ ആന്‍ഡ് ഏരിയ സ്റ്റഡീസ്, പ്രാകൃത്, ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഡ്യൂട്ടീസ്, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ബോഡോ, സന്താലി, കര്‍ണാടിക് മ്യൂസിക് (വോകല്‍, ഇന്‍സ്ട്രുമെന്റ്, പെര്‍കഷന്‍), രബീന്ദ്ര സംഗീത്, പെര്‍കഷന്‍ ഇന്‍സ്ട്രുമെന്റ്‌സ് ഡ്രാമ ആന്‍ഡ് തിയറ്റര്‍ എന്നിങ്ങനെ 99 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.