2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

നെറ്റ്; ഒരുങ്ങാം, അപേക്ഷിക്കാം

അധ്യാപന യോഗ്യതയ്ക്കും അസി. പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കുമുള്ള യു.ജി.സിയുടെ അഖിലേന്ത്യാ യോഗ്യതാ പരീക്ഷ (നെറ്റ്) ഡിസംബറില്‍ നടക്കും.

http:nta.ac.in, http:ntanet.nic.in എന്നീ വെബ്‌സൈറ്റുകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ നെറ്റ് പരീക്ഷ നടക്കുന്നത്. ഡിസംബര്‍ ഒന്‍പതു മുതല്‍ 23 വരെ വ്യത്യസ്ത ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ ഓണ്‍ലൈന്‍ രീതിയിലായിരിക്കും. രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്കുണ്ടാകുക.

പേപ്പര്‍ ഒന്നില്‍ 50 ചോദ്യങ്ങളിലായി 100 മാര്‍ക്കിനും പേപ്പര്‍ രണ്ടില്‍ 100 ചോദ്യങ്ങളിലായി 200 മാര്‍ക്കിനുമാണ് പരീക്ഷ. ഓരോ ചോദ്യത്തിനും രണ്ടു മാര്‍ക്കാണ്. നെഗറ്റീവ് മാര്‍ക്ക് ഇല്ല.

പരീക്ഷാ ഏജന്‍സിയായ നാഷനല്‍ ടെസ്റ്റിങ് എജന്‍സി (എന്‍.ടി.എ) യാണ് ഇത്തവണ നെറ്റ് പരീക്ഷ നടത്തുന്നത്. നീറ്റ്, ജെ.ഇ.ഇ പരീക്ഷകളും എന്‍.ടി.എ ആണ് നടത്തുക. വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്ന നെറ്റ് പരീക്ഷയില്‍ കഴിഞ്ഞ തവണ മുതല്‍ മൂന്നു പേപ്പറുകള്‍ക്ക് പകരം രണ്ടായി ചുരുക്കുകയും സമയം കുറയ്ക്കുകയും ചെയ്തിരുന്നു.

ജെ.ആര്‍.എഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയര്‍ന്ന പ്രായപരിധി 30 വയസാണ്. പട്ടിക വിഭാഗക്കാര്‍ക്കും ഒബിസി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവ് അനുവദിക്കും. എന്നാല്‍, ലക്ചറര്‍ഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.
800 രൂപയാണ് അപേക്ഷാ ഫീസ്. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 400 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 200 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 30. ഫീസടയ്ക്കാനുള്ള അവസാന തിയതി: ഒക്‌ടോബര്‍ 30.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.