2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

എവറസ്റ്റ് കയറുന്നവര്‍ ഇനി ജിപിഎസ് നിരീക്ഷണത്തില്‍

കാഡ്മണ്ഡു: എവറസ്റ്റ് കീഴടക്കാന്‍ വരുന്നവര്‍ക്കായി നേപ്പാള്‍ സര്‍ക്കാര്‍ ജിപിഎസ് സംവിധാനമൊരുക്കുന്നു. എവറസ്റ്റ് കയറുമ്പോള്‍ വഴിതെറ്റുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ജിപിഎസ് സംവിധാനം പരിഹാരമാകുമെന്നാണ് നേപ്പാള്‍ ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

അടുത്ത ഏപ്രില്‍, മെയ് മാസങ്ങളില്‍ നൂറുകണക്കിനു പേര്‍ എവറസ്റ്റ് കീഴടക്കാന്‍ രാജ്യത്തെത്തും. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമേ ഇപ്പോള്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നൊള്ളു.

മുന്നൂറു ഡോളറാണ് ജിപിഎസ് ഉപകരണത്തിന്റെ വില. എവറസ്റ്റ് കയറുന്നവരുടെ എല്ലാ ചലനങ്ങളും ഈ സംവിധാനം വഴി അറിയാനാകും. കൊടുമുടി കയറി എവിടെയെത്തി എന്നും അവര്‍ക്ക് എന്തെങ്കലും ബുദ്ധിമുട്ടുണ്ടോ എന്നും ഇതുവഴി ടൂറിസം വകുപ്പ് നിരീക്ഷിക്കും. കൊടുമുടി കയറുന്നവരുടെ സുരക്ഷയ്ക്കായാണ് ഈ സംവിധാനം ഒരുക്കുന്നതെന്നു വകുപ്പ് തലവന്‍ ദുര്‍ഗ ദത്ത് ധാക്കല്‍ പറഞ്ഞു.

ഇതുവരെ കൊടുമുടി കയറുന്നവര്‍ നല്‍കുന്ന ഫോട്ടോ ഉപയോഗിച്ചാണ് അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ പലരും കൊടുമുടി കയറിയെന്ന അവകാശവാദവുമായി എത്തുന്നത് ടൂറിസം വകുപ്പിനു തലവേദനയായിരുന്നു. ജിപിഎസ് സംവിധാനം വരുന്നതോടെ ഇത്തരത്തിലുള്ള ആള്‍മറാട്ടങ്ങള്‍ക്ക് അറുതിവരുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News