2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനായ നെഹ്‌റു ഗ്രൂപ്പ് മേധാവിക്ക് ദേശാഭിമാനിയുടെ ബ്യൂറോ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം

 

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ആരോപണവിധേയനായ നെഹ്‌റു ഗ്രൂപ്പ് മേധാവിയെ ദേശാഭിമാനിയുടെ കോയമ്പത്തൂര്‍ ബ്യൂറോ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച് പാര്‍ട്ടി. പാര്‍ട്ടി പത്രത്തിന്റെ ബ്യൂറോയുടെ ഉദ്ഘാടന ചടങ്ങില്‍ നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒ പി. കൃഷ്ണകുമാര്‍ ആശംസയറിയിക്കുമെന്നാണ് നോട്ടീസില്‍. ദ ക്യൂ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 14ന് കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പിയുമായ പി. രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്.

ജിഷ്ണു കേസില്‍ മാനേജ്‌മെന്റിന് എതിരായി സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച് പക വീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ നെഹ്‌റു കോളജില്‍ സമരം നടത്തുന്നതിനിടെയാണ് നെഹ്‌റു ഗ്രൂപ്പ് സി.ഇ.ഒയ്ക്ക് പാര്‍ട്ടി പത്രം തന്നെ വേദിയൊരുക്കുന്നത്. നെഹ്‌റു ഗ്രൂപ്പ് അധികൃതരെ പിന്തുണച്ച് നേരത്തെ സി.പി.എം നേതാവും ഷൊര്‍ണൂര്‍ എം.എല്‍.എയുമായ പി.കെ ശശി പ്രസംഗിച്ചത് വിവാദമായിരുന്നു. പി.കെ ശശിക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.