2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം: വീണ്ടും പരീക്ഷ എഴുതാന്‍ തയാറാണെന്ന് വിദ്യാര്‍ഥികള്‍

കോഴിക്കോട്: നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസില്‍ അധ്യാപകന്‍ തിരുത്തലുകള്‍ വരുത്തിയ സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ തയാറാണെന്ന് വിദ്യാര്‍ഥികള്‍.
സ്‌കൂളിന്റെ വിജയശതമാനം ഉയര്‍ത്തുന്നതിനായി രണ്ട് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസില്‍ അധ്യാപകന്‍ തിരുത്തലുകള്‍ വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വിദ്യാര്‍ഥികളോട് വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരീക്ഷ എഴുതാന്‍ തയാറല്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ തീരുമാനം. ജൂണ്‍ 10 ന് നടക്കുന്ന സേ പരീക്ഷയ്ക്ക് ഒപ്പം ഇവരോട് പരീക്ഷ എഴുതാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ തീരുമാനം മാറ്റുകയായിരുന്നു. മിഥുന്‍,അക്ഷയ് എന്നീ വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലെത്തി സേ പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കുകയും ചെയ്തു.

വിദ്യാര്‍ഥികളില്‍ നിന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ മൊഴിയെടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളില്‍ നിന്നും പരീക്ഷാ ദിവസം സ്‌കൂളില്‍ ഉണ്ടായിരുന്ന മറ്റ് അധ്യാപകരില്‍ നിന്നും മൊഴിയെടുത്തത്. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ.എസ്. എസ് വിവേകാനന്ദന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സ്‌കൂളിലെ പരീക്ഷാ സംബന്ധമായ രേഖകളും സംഘം പരിശോധിച്ചു.

സംഭവത്തില്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടിനും സ്‌കൂള്‍ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ നേരത്തെ കേസെടുത്തിരുന്നു. അധ്യാപകര്‍ നേരത്തെയും ഇത്തരത്തില്‍ ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയിട്ടുള്ളതായി സംശയമുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇതേപ്പറ്റിയും വിശദമായി അന്വേഷിച്ചു വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.