2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണം സി.ബി.ഐക്കുവിടാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. നേരത്തെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റിട്ട. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് നാരായണക്കുറുപ്പിനെയാണ് അന്വേഷണ കമ്മിഷനായി ചുമതലയേല്‍പ്പിച്ചത്. സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. ആറ് മാസം കൊണ്ട് ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടാവുമെന്നും അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് നിയമസഭയിലുള്‍പ്പെടെ പ്രതിപക്ഷം ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്. ഇതിനെ രാജ്കുമാറിന്റെ ബന്ധുക്കളും സ്വാഗതം ചെയ്തിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും റീ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ നിര്‍ണായകമായ ഒട്ടേറെ തെളിവുകളാണ് ലഭിച്ചത്. ഒട്ടേറെ പുതിയ പരുക്കുകളും രാജ്കുമാറിന്റെ ശരീരത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.