2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

നെടുങ്കണ്ടം കൊലപാതകം; എല്ലാം എസ്.പിയുടെ അറിവോടെയെന്ന് എസ്.ഐയുടെ വെളിപ്പെടുത്തല്‍

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ആരോപണ വിധേയനായ മുന്‍ ഇടുക്കി എസ്.പിക്കെതിരേ പുതിയ വെളിപ്പെടുത്തലുമായി ഒന്നാം പ്രതിയും എസ്.ഐയുമായ സാബു രംഗത്തെത്തി. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതും ചോദ്യം ചെയ്തതും എസ്.പി കെ.ബി വേണുഗോപാലിന്റെ നിര്‍േദശപ്രകാരമാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് എസ്.ഐയുടെ പുതിയ പരാമര്‍ശങ്ങളുള്ളത്. കട്ടപ്പന ഡിവൈ.എസ്.പിക്കും കസ്റ്റഡിയിലെടുത്ത കാര്യം അറിയാമായിരുന്നെന്നും ജാമ്യാപേക്ഷയില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, കസ്റ്റഡി കൊലപാതകക്കേസില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ തീരുമാനമായിരുന്നു.

ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ ഗുരുതരമാണെന്നും ഈ സാഹചര്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും ജൂഡീഷ്യല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞിരുന്നു. രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരില്‍ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ഹരിത ഫിനാന്‍സ് ഉടമയായ ശാലിനി വെളിപ്പെടുത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.