2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഇന്ത്യ എല്ലാ മതങ്ങളുടേതുമെന്ന് 75 ശതമാനം ഹിന്ദുക്കളും വിശ്വസിക്കുന്നു: പഠനം

 

ഇന്ത്യയില്‍ എല്ലാ മതങ്ങളും തുല്യമാണെന്ന് നാലില്‍ മൂന്ന് ഹിന്ദുക്കളും വിശ്വസിക്കുന്നതായി പഠനം. സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് ആണ് പഠനം നടത്തിയത്. ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താളിലാണ് പഠനം നടത്തിയത്.

രാജ്യത്തെ രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയയുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും സ്വാധീനത്തെക്കുറിച്ചാണ് പഠനം നടത്തിയത്.

സോഷ്യല്‍ മീഡിയയിലുള്ള ഹിന്ദുക്കളും പുറത്തുള്ള ഹിന്ദുക്കളും കൂടുതല്‍ പേരും ഇതു തന്നെയാണ് വിശ്വസിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന 75 ശതമാനം ഹിന്ദുക്കളും, ഉപയോഗിക്കാത്ത 75 ശതമാനം ഹിന്ദുക്കളും വിശ്വസിക്കുന്നത് ഇന്ത്യ എല്ലാ മതങ്ങള്‍ക്കും തുല്യമായുള്ളതാണെന്നാണ്. സോഷ്യല്‍ മീഡിയയിലെ 19 ശതമാനം പേരും ഉപയോഗിക്കാത്ത 17 ശതമാനം പേരും ഇന്ത്യ ഹിന്ദുക്കളുടേതാണ് മാത്രമാണെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ വിശ്വാസം ദൃഢപ്പെടുത്തുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ സ്വാധീനമുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍, മെയ് മാസങ്ങളിലായി 26 സംസ്ഥാനങ്ങളിലെ 211 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ സര്‍വ്വേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വേയില്‍ മൊത്തം 24,236 പേര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News