2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

രണ്ടാം ടെസ്റ്റും ഇന്ത്യ കൈവിട്ടു: ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

സെഞ്ചുറിയന്‍: ഇന്ത്യയ്‌ക്കെതിരെ രണ്ടാം ടെസ്റ്റും വിജയിച്ചതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സ്വന്തമായി. 135 റണ്‍സിനാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 286 മറികടക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ അഞ്ചാം ദിനം 151 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

ഇന്നലെ വെറും 35 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് മുന്‍നിര താരങ്ങളെയും നഷ്ടമായിരുന്നു. ആദ്യ കളിയിലെ പരാജയത്തെ മറികടക്കാമെന്ന പ്രതീക്ഷ ഇന്നലെ തന്നെ നഷ്ടപ്പെട്ടിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.