2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സഊദിയിലെ ട്രംപിന്റെ യോഗത്തില്‍ നവാസ് ശരീഫിന് ‘രാജകീയ വിലക്ക്’; പാകിസ്താന്‍ മാധ്യമങ്ങള്‍

തീവ്രവാദത്തെ തുടച്ചുനീക്കുന്നതില്‍ ഇന്ത്യ, ആസ്‌ത്രേലിയ, റഷ്യ രാജ്യങ്ങളുടെ പങ്ക് എടുത്തുപറഞ്ഞ ട്രംപ് പാകിസ്താനെ പരാമര്‍ശിച്ചതേയില്ല

ഇസ്‌ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുത്ത സഊദിയിലെ മുസ്‌ലിം നേതാക്കളുടെ യോഗത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് കടുത്ത അവഗണനയുണ്ടായതായി പാകിസ്താന്‍ മാധ്യമങ്ങള്‍. ‘രാജകീയ വിലക്കെ’ന്നാണ് പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ പക്ഷത്തുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

റിയാദിലേക്കുള്ള യാത്രയിലുടനീളം വിമാനത്തില്‍ പ്രസംഗം പരിശീലിച്ച നവാസ് ശരീഫിനെ പ്രസംഗിക്കാന്‍ വിളിച്ചതേയില്ല. പാക് മുന്‍ സൈനിക മേധാവി റഹീല്‍ ശരീഫും ഇസ്‌ലാമിക സഖ്യ സേനയുടെ മേധാവിയെന്ന നിലയില്‍ യോഗത്തിനെത്തിയിരുന്നെങ്കിലും പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല- പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഇതുകൊണ്ടും തീര്‍ന്നില്ല പാകിസ്താനോടുള്ള അവഗണന. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ട്രംപ് നടത്തിയ നീണ്ട പ്രസംഗത്തിനിടയില്‍ ഒരു പ്രാവശ്യം പോലും പാകിസ്താനെ പരാമര്‍ശിച്ചില്ല. അതേസമയം, ഇന്ത്യ, ആസ്‌ത്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ നടപടിയെ പരാമര്‍ശിക്കുകയും ചെയ്തു.

സംഭവത്തില്‍ പാകിസ്താന് നല്ല അമര്‍ഷമുണ്ടെന്ന് ദ നാഷന്‍ റിപ്പോര്‍ട്ടിലൂടെ തെളിയുന്നുണ്ട്. ”ഇതു ഞങ്ങളെ അപമാനിക്കലാണ്. തീവ്രവാദത്തെ തകര്‍ക്കുന്നതില്‍ ഞങ്ങളുടെ പ്രതിബദ്ധത കണക്കിലെടുത്ത് അവസരം നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചത്’ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News