2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പെരിയ നവോദയ സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്ക് എച്ച്.വണ്‍. എന്‍.വണ്‍

  • ഭീതി മാറാതെ പെരിയ
  • 67 പേര്‍ക്ക് രോഗ ലക്ഷണം

കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് എച്ച്.വണ്‍. എന്‍. വണ്‍. അഞ്ച് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

72 കുട്ടികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. രക്തസാമ്പിളുകള്‍ നേരത്തെ മണിപ്പാല്‍ ആശുപത്രിയിലേക്ക് പരിശോധനക്കയച്ചിരുന്നു. ഇതിന്റെ റിസള്‍ട്ട് പുറത്തു വന്നപ്പോഴാണ്  അഞ്ച് എണ്ണം എച്ച്1എന്‍1 പോസിറ്റീവ് ആയി കണ്ടെത്തിയത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളാണ് നവോദയയില്‍ തന്നെ തുറന്നിരിക്കുന്നത്. 37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത്രയും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികിത്സ നടത്തുകയായിരുന്നു ആരോഗ്യവകുപ്പ്.
  പനി ഗുരുതരമായ രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കുട്ടികള്‍ വീട്ടിലേക്ക് ചികിത്സ തേടിപ്പോയി.
എന്നാല്‍ രോഗബാധയുടെ ഉറവിടം എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

520 വിദ്യാര്‍ഥികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്. ഇതില്‍ 67 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സ്‌കൂള്‍ അധികൃതരും ആരോഗ്യ വിദഗ്ധരും അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.