2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

നവ്‌ജോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു; പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ്

ന്യൂഡല്‍ഹി: മൂന്നു മാസത്തെ ചാഞ്ചാടലിനു ശേഷം പഞ്ചാബിലെ നിര്‍ണായക നേതാവായ നവ്‌ജോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ എതിരാളികളായ അകാലിദളിനെയും എ.എ.പിയെയും തകര്‍ക്കാന്‍ സിദ്ദുവിന്റെ വരവ് കോണ്‍ഗ്രസിനെ സഹായിക്കും.

കഴിഞ്ഞ ജൂലൈയിലാണ് രാജ്യസഭാംഗമായിരുന്ന സിദ്ദു ബി.ജെ.പിയില്‍ നിന്നും എം.പി സ്ഥാനത്തു നിന്നും രാജിവച്ചത്. എ.എ.പിയില്‍ ചേരാനായിരുന്നു ആദ്യത്തെ നീക്കം.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.