2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

‘തന്റെ തന്തയല്ല എന്റെ തന്ത’; ബി.ജെ.പി മന്ത്രിസഭയില്‍ ജി. സുധാകരനെ ‘ഉള്‍പ്പെടുത്തിയ’ ടി.ജി മോഹന്‍ദാസിന് മറുപടിയുമായി മകന്‍

 

കൊച്ചി: മഹാരാഷ്ട്രയില്‍ അര്‍ധരാത്രി ശിവസേന- കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യത്തെ അട്ടിമറിച്ച് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത് ചൂണ്ടിക്കാട്ടി കേരളത്തിലും അത്തരം നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടി കൊടുത്ത് മന്ത്രി ജി. സുധാകരന്റെ മകന്‍ നവനീത്. മഹാരാഷ്ട്രയിലുണ്ടായ അര്‍ധരാത്രിയിലെ അട്ടിമറി സൂചിപ്പിച്ച്, മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി കുടുങ്ങിയിട്ടുണ്ടെന്ന ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റിനാണ് ഉരുളക്കുപ്പേരി പോലെ നവനീത് മറുപടി നല്‍കിയത്.

ഒരുദിവസം നേരം വെളുക്കുമ്പോള്‍ കേരളത്തില്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായി ബി.ജെ.പി മന്ത്രിസഭയുണ്ടാകുമെന്നും അതില്‍ ജി. സുധാകരന്‍ മന്ത്രിയായിരിക്കുമെന്നുമായിരുന്നു മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, തന്റെ തന്തയല്ല എന്റെ തന്ത എന്ന് ഇതിന് നവനീത് മറുപടി കൊടുക്കുകായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത് അടുത്തിടെ ഇറങ്ങിയ മോഹന്‍ലാല്‍ നായകനായ ലൂസിഫറിലെ പ്രശസ്തമായ ഡയലോഗാണ് നവനീത് മറുപടിക്കായി തെരഞ്ഞെടുത്തത്. മോഹന്‍ദാസിന്റെ ട്വീറ്റും അതിനുള്ള നവനീതിന്റെ മറുപടിയും ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയുംചെയ്തു.

മോഹന്‍ദാസിന്റെ ട്വീറ്റ് ഇങ്ങനെ:
‘എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരുദിവസം നേരം വെളുക്കുമ്പോള്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായി ബി.ജെ.പി മന്ത്രിസഭ. മറ്റു മന്ത്രിമാര്‍ സുധാകരന്‍, കടകംപള്ളി, സി. ദിവാകരന്‍.. എന്തു ചെയ്യും..’

നവനീതിന്റെ മറുപടി ഇങ്ങനെ
‘ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷേ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത.’

navaneet sudhakaran gives epic reply to tg mohandas tweet


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News