2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ഗൂഗിളിന് ഇന്ന് പത്തൊമ്പതാം പിറന്നാള്‍; പ്രത്യേക ഡൂഡിലൊരുക്കി ആഘോഷം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വിശാലമായ ഇന്റെര്‍നെറ്റ് തെരച്ചില്‍ സംവിധാനമായ ഗൂഗിളിന് ഇന്ന് പത്തൊമ്പാതാം പിറന്നാള്‍. സ്പിന്നര്‍ രൂപത്തില്‍ പ്രത്യേക ഡൂഡിലിറക്കിയാണ് ഗൂഗിളിന്റെ പിറന്നാളോഘോഷം.  ഈ സ്പിന്നറില്‍ നിരവധി സര്‍പ്രൈസുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. സ്‌നേക്ക്, ഹാലോവീന്‍, ലവ് ഗെയിം, സോങ് കമ്പോസിങ്ങ് തുടങ്ങി നിരവധി കളികള്‍ സ്പിന്നറില്‍ ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.

1998 സെപ്തംബര്‍ 27ന് സെര്‍ഗി ബ്രിനും ലാറി പേജും ചേര്‍ന്നാണ് ഗൂഗിള്‍ സ്ഥാപിക്കുന്നത്. അറിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. വിവിധ തെരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്.

2006 മുതലാണ് ഗൂഗിള്‍ സെപ്തംബര്‍ 27 ജന്മദിനമായി ആഘോഷിച്ച് തുടങ്ങിയത്. അതിന് മുന്‍പ് സെപ്തംബര്‍ 26 ആയിരുന്നു കമ്പനിയുടെ ജന്മദിനമായി കണക്കാക്കിയിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.