2017 November 15 Wednesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ പ്രഥ്യുമന്റെ രക്ഷിതാക്കളെ ഹരിയാന മന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്

ന്യൂഡല്‍ഹി:  റയാന്‍ സ്‌കൂളിലെ കൊലപാതകം സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ കൊല്ലപ്പെട്ട പ്രഥ്യുമന്‍ താക്കൂറിന്റെ രക്ഷിതാക്കളെ ഹരിയാന മന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ഇവരുടെ അഭിഭാഷകനാണ് ഇക്കാര്യം പുറത്തു വിട്ടത്. ഹരിയാന മന്ത്രി റാവു നര്‍ബീര്‍ സിങ്ങിനെതിരെയാണ് ആരോപണം.

സി.ബി.ഐ അന്വേഷണത്തിന്റെ ഫലം വരാന്‍ ഒരുപാട് കാലമെടുക്കുമെന്നാണ് ഇയാള്‍ രക്ഷിതാക്കളോട് പറഞ്ഞത്. കേസില്‍ ഇനി എന്താണ് പുതിയതായി അറിയാനുള്ളതെന്ന് മന്ത്രി ചോദിച്ചെന്ന് പ്രഥ്യുമന്റെ പിതാവ് വരുണ്‍ താക്കൂര്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

സപ്്തംബര്‍ എട്ടിനാണ് പ്രഥ്യുമനെ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത നിലയില്‍ കാണുന്നത്. ആദ്യം സ്‌കൂള്‍ ജീവനെക്കാരനെയാണ് പൊലിസ് പിടികൂടിയത്. സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതോടെ റയാന്‍ സ്‌കൂളിലെ തന്നെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി പിടിയിലായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.