2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

ഡല്‍ഹിയില്‍ വീണ്ടും ഒറ്റ ഇരട്ട വാഹനനിയന്ത്രണം; നവംബര്‍ 13 മുതല്‍ നടപ്പില്‍ വരും

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തെ നേരിടാന്‍ തലസ്ഥാന നഗരിയില്‍ ഒറ്റഇരട്ട അക്ക വാഹന നിയന്ത്രണം തിരികെ കൊണ്ടു വരുന്നു. നവംബര്‍ 13 മുതല്‍ ഇത് നടപ്പില്‍ വരും.

തലസ്ഥാനത്തെ മലിനീകരണം ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിയിരിക്കുകയാണ്. പുകമഞ്ഞു സൃഷ്ടിക്കുന്ന ഭീതിയെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം നിലയിലേയ്ക്ക് (480) എത്തിയിരുന്നു. പൂജ്യം മുതല്‍ 50 വരെയാണ് മികച്ച നിലവാരമായി കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.

നേരത്തെയും ഡല്‍ഹിയില്‍ ഈ തരത്തില്‍ വാഹനനിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. വായു മലിനീകരണം ഗുരുതരമായ കഴിഞ്ഞവര്‍ഷം ജനുവരി ഒന്നുമുതല്‍ 15 വരെ പദ്ധതി ഏറെ വിജയകരമായിരുന്നു. സ്‌കൂളുകള്‍ അവധിയായിരുന്നതിനാല്‍ ജനങ്ങള്‍ പദ്ധതിയോടു പൂര്‍ണമായി സഹകരിച്ചു. എന്നാല്‍ ഏപ്രില്‍ 15 മുതല്‍ 30 വരെ നടപ്പാക്കിയപ്പോള്‍ പരാജയമായി. സ്‌കൂളുകളിലും മറ്റും കുട്ടികള്‍ വാഹനം കിട്ടാതെ വലഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.