2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഗൊരഖ്പൂര്‍ വീണ്ടും; 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു

ഗൊരഖ്പൂര്‍: വിവാദങ്ങളും വിമര്‍ശനങ്ങളും ഏറെ ഉയര്‍ന്നിട്ടും ഗൊരഖ്പൂരിലെ ശിശുമരണം അവസാനിക്കുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൊരഖ്പൂരിലെ ബാബാ രാഘവ് ദാസ്് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളജില്‍ 16 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.

പത്തു നവജാത ശിശുക്കളും മരിച്ചവരില്‍ ഉള്‍പെടും. എന്‍.ഐ.സി.യുവില്‍ പ്രവേശിപ്പിച്ചവരായിരുന്നു ഇവര്‍. ഹിന്ദുസ്ഥാന്‍ ടൈംസിന്റേതാണ് റിപ്പോര്‍ട്ട്. ആറുപേര്‍ ഡയേറിയ ബാധിച്ചാണ് മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആഗസ്റ്റിലും ആശുപത്രിയില്‍ കുട്ടികള്‍ കൂട്ടമായി മരിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ 72 കുട്ടികളാണ് അന്ന് മരിച്ചത്. ഇത് രാജ്യമെങ്ങും കനത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഓക്‌സിജന്‍ വിതരണത്തിലെ അപാകതയായിരുന്നു മരണ കാരണം. എന്നാല്‍ ഇത്തവണ ആശുപത്രിയുടെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മിക്ക രോഗികളേയും ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ജനുവരി മുതല്‍ 1470 രോഗികളെയാണ് ബി.ആര്‍.ഡി കോളജില്‍ അഡ്മിറ്റ് ചെയ്തത്. ഇതുവരെയായി ഇവിടെ 310 മരണം റിപ്പോര്‍ട്ടു ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.