2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

യു.പി ബി.എസ്.പി പഞ്ചായത്തംഗം ഡൽഹിയിൽ വെടിയേറ്റു മരിച്ചു

ന്യൂഡൽഹി:  ഉത്തർപ്രദേശ് ബി.എസ്.പി പഞ്ചായത്തംഗം ദിൽഷാദ് (35) ഡൽഹിയിൽ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച ബട്‌ല ഹൗസിൽ വച്ചാണ് ഇയാൾക്ക് വെടിയേറ്റത്. രണ്ട് പേരടങ്ങുന്ന അജ്ഞാത സംഘമാണ് ദിൽഷാദിനു നേരെ വെടിയുതിർത്തത്.

അക്രമികൾ ഹെൽമെറ്റ് ധരിച്ചിരുന്നതായി പൊലിസ് പറയുന്നു. പൊലിസ് അന്വേഷണം ആരംഭിച്ചു.

ദിൽഷാദിന് ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമാണുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.