2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

‘ജാതി ചോദിക്കുന്നവര്‍ക്ക് നല്ല അടി കിട്ടും’-നിതിന്‍ ഗഡ്കരി

പൂനെ: തന്റെ നാട്ടില്‍ ജാതിവ്യവസ്ഥ എന്നൊന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ആരെങ്കിലും ജാതിയെ കുറിച്ച് സംസാരിച്ചാല്‍ തന്റെ കയ്യില്‍ നിന്ന് നല്ല അടികിട്ടുമെന്ന് ജനങ്ങള്‍ക്കറിയാം. അതിനാലാണ് ആരും ജാതിയെ കുറിച്ച് സംസാരിക്കാന്‍ ധൈര്യപ്പെടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സാമ്പത്തിക സാമുഹിക സമത്വവും ഐക്യവും നിലവില്‍ വരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതപരമായും ജാതീയമായുമുള്ള വേര്‍തിരിവുകളഅ# ഒരു നിലക്കും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.