2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

‘ഞങ്ങള്‍ തിരിച്ചു വന്നാല്‍ എന്തും സംഭവിക്കും ഓര്‍ത്തോളൂ’- ഹെലികോപ്റ്റര്‍ അനുമതി നിഷേധിച്ച കലക്ടറെ ഭീഷണിപ്പെടുത്തി ശിവരാജ് സിങ് ചൗഹാന്‍

ഭോപാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിന് ജില്ലാ കലക്ടറെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.

‘പശ്ചിമബംഗാളില്‍ മമതാ ദീദി ഞങ്ങളെ നിലത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല. ഇപ്പോഴിതാ കമല്‍ നാഥും. കലക്ടറെ ശ്രദ്ധയോടെ കേട്ടോളൂ. ഞങ്ങളുടെ ദിനങ്ങള്‍ തിരിച്ചെത്തിയാല്‍ എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ല’- ചൗഹാന്‍ പറഞ്ഞു. സര്‍ക്കാര്‍ മാറിവരുമെന്നത് മറക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

5 30 ന് ഉംറേത്തില്‍ എത്താനായിരുന്നു തങ്ങള്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ അഞ്ച് മണിക്ക് മാത്രമേ അനുമതി നല്‍കൂവെന്ന് സ്റ്റാഫ് വന്ന് പറഞ്ഞുവെന്നും ചൗഹാന്‍ പറഞ്ഞു. താന്‍ വിവിധ സംസ്ഥാനങ്ങളില്‍ റാലികള്‍ നടത്തുന്നുണ്ട്. അവിടെ എവിടേയും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. ആറ് മണിയോടെ തനിക്ക് അനുമതി നല്‍കണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു. ഇത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. സര്‍ക്കാര്‍ വരും പോകും. ഇത്തരത്തില്‍ ആരും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ശിവരാജ് സിങ് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

ചിന്ദ്വാരയിലെ ഉംറേത്തില്‍ ഇന്നലെ വൈകീട്ട് 5 30 നായിരുന്നു ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അഞ്ച് മണിക്ക് ലാന്‍ഡിങ് നടത്തണമെന്നും അല്ലാത്തപക്ഷം അനുമതി നല്‍കാനാവില്ലെന്നും അധികാരികള്‍ അറിയിക്കുകയായിരുന്നു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.