2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

‘മോഡിലൈ’സ് ഒരു വാക്ക് മാത്രമല്ല വെബ്‌സൈറ്റ് കൂടിയാണ്- പരിചയപ്പെടുത്തി രാഹുല്‍

ന്യൂഡല്‍ഹി: മോഡിലൈസ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് കൂടി പരിചയപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം പുതിയ വെബ്‌സൈറ്റ് പുരിചയപ്പെടുത്തുന്നത്. മികച്ച മോദിനുണകള്‍ പങ്കുവെക്കുന്നതാണ് വെബ്‌സൈറ്റെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശദമാക്കുന്നു.

https://www.modilies.in/

മോഡിലൈ ലോകപ്രിയമായ പുതിയ വാക്കാണ്. ഇപ്പോഴിതാ മോദിയുടെ മികച്ച കള്ളങ്ങള്‍ അക്കമിട്ട് നിരത്തുന്ന പുതിയ വെബ്‌സൈര്‌റും- രാഹുല്‍ ട്വീറ്റ് ചെയ്തു.

ആരാണ് വെബ്‌സൈറ്റിന് പിന്നിലെന്ന് വ്യക്തമല്ല. modilies.in എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ സൈറ്റ് ലഭിക്കും. 2014 മുതലുള്ള മോദിയുടെ പ്രസ്താവനകളും വാഗ്ദാനങ്ങളുമെല്ലാം സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.