2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

‘ഞങ്ങള്‍ ഇന്ത്യക്കാരാണേ’- പതിറ്റാണ്ടുകളുടെ പാരമ്പര്യം തെളിയിക്കേണ്ട ഗതികേടില്‍ കറാച്ചി ബേക്കറി

ബംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘ്പരിവാര്‍ എതിര്‍പ്പിനെ എങ്ങനെ നേരിടണമെന്നറിയാത്ത അവസ്ഥയിലാണ് രാജ്യത്തെ പ്രശ്‌സ്തമായ ‘കറാച്ചി ബേക്കറി’. പേരിലെ കറാച്ചിയാണ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇവര്‍ക്ക് വിനയായത്.

പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം ബംഗളൂരുവിലെ ബേക്കറിയുടെ കറാച്ചി എന്ന പേര് ഇവര്‍ മറക്കുകയും കടയുടെ മുന്നില്‍ ദേശീയ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതും പോരാഞ്ഞ് ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ബേക്കറി ഉടമകള്‍. തങ്ങള്‍ ഇന്ത്യക്കാരാണെന്നും തെറ്റിദ്ധാരണകള്‍ നീക്കണമെന്നുമാണ് എഫ്.ബി പോസ്റ്റിലെ അപേക്ഷ.

1953ല്‍ ഹൈദരാബാദിലാണ് കറാച്ചി ബേക്കറിയുടെ തുടക്കം. 1947ല്‍ വിഭജനകാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ ഖാന്‍ചന്ദ് റാംനാനിയാണ് കറാച്ചി ബേക്കറി സ്ഥാപിച്ചത്. പിന്നീട് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഫ്രൂട്ട് ബിസ്‌കറ്റുകള്‍ക്ക് പ്രശസ്തമാണ് കറാച്ചി ബേക്കറി.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കശ്മീരില്‍നിന്നുള്ള വ്യാപാരികളും വിദ്യാര്‍ഥികളും ആക്രമിക്കപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.