2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൊബൈല്‍, ഇന്റര്‍നെറ്റ് പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ; ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ ഇന്നു മുതല്‍

ജിയോ വെള്ളിയാഴ്ച മുതല്‍, ബി.എസ്.എന്‍എല്ലും നിരക്ക് കൂട്ടുന്നു

ന്യൂഡല്‍ഹി: മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വര്‍ധിപ്പിച്ച കോള്‍ ഡാറ്റ നിരക്കുകളില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 50 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. റിലയന്‍സ് ജിയോയുടെ നിരക്ക് വര്‍ധന വെള്ളിയാഴ്ച നിലവില്‍ വരും.

നാലു വര്‍ഷത്തിനിടെ മൊബൈല്‍ കമ്പനികള്‍ നിരക്കുകളില്‍ വരുത്തുന്ന വലിയ വര്‍ധനവാണിത്. പുതിയ നിരക്ക് അനുസരിച്ച് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളില്‍ ആയി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെ വര്‍ധിക്കും. ഇനി മറ്റു മൊബൈലുകളിലേക്ക് വിളിക്കുന്ന പരിധിയില്ലാത്ത കോളുകള്‍ക്കും നിയന്ത്രണമാകും.

അതേസമയം എയര്‍ടെല്ലിന്റെ ഏറ്റവും ജനപ്രീതിയുള്ള 19 രൂപയുടെ അടിസ്ഥാന പ്ലാന്‍ മാറ്റമില്ലാതെ തുടരും. 199 രൂപയുടെ പ്ലാനിനു പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക.

28 ദിവസ പ്ലാനുകളില്‍ ആയിരം മിനിറ്റും 84 ദിവസത്തേതില്‍ 3000 മിനിട്ടും ഒരു വര്‍ഷത്തേതില്‍ 12,000 മിനിറ്റുമാണ് ഇനി സൗജന്യമായി ലഭിക്കുക. ഇതിനു ശേഷം മിനിട്ടിന് ആറു പൈസ വീതം നല്‍കണം. റിലയന്‍സ് ജിയോയും 40 ശതമാനം നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ഈ നിരക്ക് നിലവില്‍ വരുക.
നിരക്കുവര്‍ധനവുകള്‍ ഇങ്ങനെ,

എയര്‍ടെല്‍

148 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്.എം.എസ്, 28 ദിവസത്തേയ്ക്ക്
248 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്.എം.എസ്, ദിവസവും 1.5 ജിബി ഡേറ്റാ എന്നിവ 28 ദിവസത്തേയ്ക്ക്
298 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്.എം.എസ്, 2 ജിബി ഡേറ്റാ 84 ദിവസത്തേയ്ക്ക്
598 രൂപയുടെ പ്ലാന്‍ 82 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും
698 രൂപ 84 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും
1699 രൂപയുടെ വാര്‍ഷിക പ്ലാന്‍ 2398 രൂപയിലേക്ക് വര്‍ധിപ്പിക്കുകയും ചെയ്തു.

ഐഡിയ വോഡഫോണ്‍

49 രൂപയുടെ പ്ലാന്‍ 38 രൂപയുടെ ടോക്ക്‌ടൈമും 100 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് 2.5 പൈസവീതം ഈടാക്കും
79 രൂപയുടെ പ്ലാന്‍ 64 രൂപയുടെ ടോക്ക്‌ടൈമും 200 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് ഒരു പൈസ വീതം നിരക്ക്
149 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
249 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റാ, ദിവസവും 100 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
299 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 2 ജിബി ഡേറ്റ, ദിവസവും 100 എഎസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
399 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും മൂന്ന് ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
379 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ആറ് ജിബി ഡേറ്റ, 1000 എസ്.എം.എസ്എന്നിവ 84 ദിവസത്തേയ്ക്ക്
599 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ 84 ദിവസത്തേയ്ക്ക്
699 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും രണ്ട് ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ്
1499 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 24 ജിബി ഡേറ്റ, 3600 എസ്.എം.എസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക്
2399 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക്

ബി.എസ്.എന്‍.എല്ലിന്റെ പുതിയ നിരക്കും ഉടന്‍ വരും. ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.