2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

‘ബലാത്സംഗം ചെയ്തില്ലല്ലോ, ചെയ്യട്ടെ അപ്പോള്‍ നോക്കാം’- പരാതിയുമായി ചെന്നപ്പോള്‍ ഉന്നാവോ പൊലിസ് പറഞ്ഞതിങ്ങനെ- മറ്റൊരു യുവതിയുടെ അനുഭവം

ഉന്നാവോ: ഉന്നാവോ പൊലിസിന്റെ കെടുകാര്യസ്ഥതയുടെ അനുഭവങ്ങള്‍ പങ്കിട്ട് മറ്റൊരു യുവതി. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതിയുമായി ചെന്ന യുവതിയോട് ബലാത്സംഗം ചെയ്ത ശേഷം നോക്കാമെന്നായിരുന്നു പൊലിസിന്റെ മറുപടി. ഉന്നാവോയിലെ സിന്ധുപൂര്‍ ഗ്രാമത്തിലെ യുവതിക്കാണ് പൊലിസിന്റെ ഭാഗത്തു നിന്ന് ദുരനുഭവമുണ്ടായത്.

മരുന്നു വാങ്ങാന്‍ പോവുന്ന വഴിക്ക് തന്നെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. സംഘം യുവതിയെ വഴിയില്‍ തടയുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചൂരാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍ തന്നെ അവര്‍1090ല്‍ വിളിച്ചു. അവിടെ നിന്ന് 100ല്‍ വിളിക്കാന്‍ പറഞ്ഞു. 100ല്‍ വിളിച്ചപ്പോള്‍ സമീപത്തെ സ്റ്റേഷനില്‍ പരാതിപ്പെടാനാണ് ആവശ്യപ്പെട്ടത്. പരാതിപ്പെടാനായി ചെന്നപ്പോള്‍ പൊലിസ് പ്രതികരിച്ചതിങ്ങനെയും.’ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിട്ടല്ലേ ഉള്ളൂ. ചെയ്തില്ലല്ലോ. ചെയ്യുമ്പോള്‍ നോക്കാം’. ബലാതമസംഗം ചെയ്യപ്പെട്ട ശേഷം എന്ത് നീതിയാണ് അവര്‍ തനിക്ക് ഉറപ്പാക്കുകയെന്നും യുവതി ചോദിക്കുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്നുപേരുടേയും പേരും യുവതി വെളിപെടുത്തി.

പരാതി നല്‍കിയതിന്റെ താന്‍ വധഭീഷണിയും നേരിടുന്നുണ്ടെന്ന് യുവതി പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.