2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓക്‌സിജന്‍ പ്രതിസന്ധിക്ക് കാരണം പുതുതലമുറ രാവിലെ കൂടുതല്‍ ശ്വസിക്കുന്നത്, വ്യോമയാന പ്രതിസന്ധിയുണ്ടാക്കുന്നത് പബ്ജി കളി- നിര്‍മല സീതാരാമന് ട്രോള്‍ മഴ

ന്യൂഡല്‍ഹി: ഇന്ത്യയിലെ വാഹനവിപണി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം പുതുതലമുറയുടെ ഓണ്‍ലൈന്‍ ടാക്‌സി ഉപയോഗമാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദത്തെ ട്രോളി സോഷ്യല്‍ മീഡിയ. ബോയ്കോട്ട് മില്ലേനിയല്‍സ് എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാപെയ്ന്‍ ട്രെന്‍ഡിംഗാണ് ട്വിറ്ററില്‍.

പുതുതലമുറയിലുള്ളവര്‍ ഓക്സിജന്‍ രാവിലെ കൂടുതല്‍ വലിക്കുന്നതാണ് ഓക്സിജന്‍ മാന്ദ്യത്തിന് കാരണമെന്നാണ് ഇതിന് മറുപടിയായി കുമാരി രത്ന ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം യോഗ ചെയ്യുന്ന ബാബാ രാംദേവിന്റെ ചിത്രവും കൊടുത്തിട്ടുണ്ട്.

വ്യോമയാന മേഖലയിലെ പ്രതിസന്ധിക്ക് കാരണം പുതുതലമുറ പബ്ജി പ്ലെയിനില്‍ പറക്കാന്‍ ഇഷ്ടപ്പെടുന്നതാണെന്നാണ് ഒരു ട്വീറ്റ്.

പുതുതലമുറക്ക് മോദി ജിയുടെ ചായയോടുള്ള പ്രണയം ചായ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയെന്ന് മനീഷ് രജ്പുത് ട്വീറ്റ് ചെയ്യുന്നു.

പുതുതലമുറ സമയം പാഴാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അത് ക്ലോക്ക് വ്യവസായത്തെ തകര്‍ത്തു- ഇങ്ങനെയാണ് ഷിറീന്‍ എന്ന യൂസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജ്യത്തെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ ഒല, ഊബര്‍ ടാക്‌സികളിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ വില്‍പ്പന ഇടിവുണ്ടായതെന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.